ETV Bharat / state

കരമന കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു, ഗൂഢാലോചന പരിശോധിക്കുമെന്നും പൊലീസ് - DCP Nidhinraj on Karamana Murder - DCP NIDHINRAJ ON KARAMANA MURDER

കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഉപയോഗിച്ചത് വാടകയ്ക്ക് എടുത്ത കാറാണെന്ന് ഡിസിപി നിധിൻ രാജ് ഐപിഎസ്.

DCP NIDHINRAJ  KARAMANA MURDER  കരമന യുവാവിന്‍റെ കൊലപാതകം  ഡിസിപി നിധിൻ രാജ് കരമന
DCP Nidhinraj Explains on Karamana Youth Murder (Source : Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 11, 2024, 4:08 PM IST

ഡിസിപി നിധിൻ രാജ് മാധ്യമങ്ങളോട് (Source : Etv Bharat Reporter)

തിരുവനന്തപുരം : കരമനയിൽ യുവാവിന്‍റെ കൊലപാതകത്തിന് കാരണമായ പ്രശ്‌നങ്ങള്‍ ഉണ്ടായത് തെരഞ്ഞെടുപ്പ് ദിവസമെന്ന് ഡിസിപി നിധിൻ രാജ് ഐപിഎസ്. കൊല്ലപ്പെട്ട അഖിലിനെ(26) പ്രതികൾ ആക്രമിച്ച സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു ഡിസിപിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണം. പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാടകയ്ക്ക് എടുത്ത കാറാണ് പ്രതികൾ ഉപയോഗിച്ചത്. 2019-ല്‍ നടന്ന വധക്കേസുമായി ബന്ധമുള്ളവരാണ് പ്രതികൾ.

പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് പേരാണ് കൃത്യം നടത്തിയത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. പ്രതികാര മനോഭാവത്തിലാണ് പ്രതികൾ കൃത്യം നടത്തിയത്.

നാലുപേരിൽ കൂടുതൽ ഉണ്ടോ എന്ന കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. ഗൂഢാലോചന ഉണ്ടായിരുന്നോ എന്നതും പരിശോധിക്കും. സംഭവത്തിൽ 302 വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ അനന്തു വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയവരാണെന്നും ഡിസിപി നിധിൻ രാജ് വ്യക്തമാക്കി.

Also Read : കമ്പിവടി കൊണ്ട് നിര്‍ത്താതെ അടിച്ചു, അഖിലിന്‍റെ തലയിലേക്ക് കല്ലെടുത്തിട്ടു; കരമനയിലെ അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്ത് - Karamana Murder Case

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.