ETV Bharat / state

'കയ്യേറ്റങ്ങളെല്ലാം സര്‍ക്കാരിന്‍റെ അറിവോടെ, ഭൂമാഫിയ പ്രവര്‍ത്തിക്കുന്നത് റവന്യൂ വകുപ്പിന്‍റെ ഒത്താശയോടെ': ഡിസിസി - Dcc On Land Encroachment In Idukki - DCC ON LAND ENCROACHMENT IN IDUKKI

ചൊക്രമുടിയിലെ അനധികൃത നിര്‍മാണത്തെ കുറിച്ച് ഡിസിസി. സർക്കാരിൻ്റെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന് പ്രസിഡന്‍റ് സിപി മാത്യു. കയ്യേറ്റം ഉദ്യോഗസ്ഥ ലോബിയും ഭൂമാഫിയയും ചേർന്നാണ് നടത്തുന്നതെന്നും കുറ്റപ്പെടുത്തല്‍.

ILLEGAL CONSTRUCTION IN IDUKKI  ഇടുക്കിയില്‍ അനധികൃത നിര്‍മാണം  ഭൂമി കയ്യേറ്റം ഇടുക്കി  ഭൂമി കയ്യേറ്റം ഡിസിസി പ്രതികരണം
CP Mathew (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 27, 2024, 4:14 PM IST

സി പി മാത്യു മാധ്യമങ്ങളോട് (ETV Bharat)

ഇടുക്കി: ബൈസൺവാലി ചൊക്രമുടിയിലെ അനധികൃത കയ്യേറ്റം സർക്കാരിൻ്റെ അറിവോടെയെന്ന് ഡിസിസി പ്രസിഡന്‍റ് സിപി മാത്യു. ഉദ്യോഗസ്ഥ ലോബിയും ഭൂമാഫിയയും ചേർന്നാണ് കയ്യേറ്റം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടിവി ഭാരതിന്‍റെ വാർത്തയെ തുടർന്ന് സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സിപി മാത്യു.

റെഡ് സോണിൽപ്പെട്ട അതീവ പരിസ്ഥിതി ദുർബല മേഖലയായ പ്രദേശത്ത് അനധികൃതമായി ടാർ റോഡും ചെക്കുഡാമും നിർമിച്ചു. നീലക്കുറിഞ്ഞികൾ നിറഞ്ഞ ചൊക്രമുടി മലകളിൽ നിന്ന് വൻ മരങ്ങൾ വെട്ടിക്കടത്തി കുറ്റികൾ ചുവടെ പിഴുതെറിഞ്ഞിട്ടും ഭൂമി സംരക്ഷണ സേനയും റവന്യൂ വകുപ്പും അറിഞ്ഞില്ലെന്ന് പറയുന്നത് കേരളത്തെ അപമാനിക്കലാണെന്ന് സിപി മാത്യു പറഞ്ഞു.

റവന്യൂ വകുപ്പിന്‍റെയും സർക്കാരിന്‍റെയും ഒത്താശയോടെയാണ് ഭൂമാഫിയ പ്രവര്‍ത്തിക്കുന്നത്. ഭരണകൂടത്തിന്‍റെ പിന്തുണ ലഭിക്കുന്നത് കൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ വ്യാപകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ മൂന്നാർ മേഖലയിൽ വ്യാപകമാണ്.

മലയുടെ അടിവാരത്ത് താമസിക്കുന്ന ആദിവാസികൾ ഉൾപ്പെടെയുള്ള നൂറോളം കുടുംബങ്ങളുടെ ജീവനും സ്വത്തിനും കൃഷിഭൂമിക്കും അപകടമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ഇതറിഞ്ഞിട്ടും ഈ സ്ഥലത്തിന് സമീപമുള്ള വില്ലേജ് അധികാരികൾ പോലും അങ്ങോട്ടേക്ക് തിരിഞ്ഞുനോക്കാൻ തയ്യാറാകാതിരുന്നത് ഭൂമാഫിയയിൽ നിന്നും ലഭിക്കുന്ന മാസപ്പടി കൊണ്ടാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സിപി മാത്യു പറഞ്ഞു.

റോഡ് പുറമ്പോക്കിൽ അന്നന്നത്തെ ഉപജീവനത്തിനായി പെട്ടിക്കടകൾ നടത്തുന്ന 150 ഓളം പേരെ ഒഴിപ്പിക്കാൻ സർവ്വസന്നാഹവുമായി നടക്കുന്ന ജില്ല കലക്‌ടറും സബ് കലക്‌ടറും ഈ സംഭവം അറിഞ്ഞില്ലെന്ന് നടിക്കുന്നത് സമ്മര്‍ദ്ദം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതീവ സംരക്ഷിത വിഭാഗത്തിൽപ്പെട്ട വരയാടുകളും നീലക്കുറിഞ്ഞി ചെടികളും ധാരാളമുള്ള ഈ പ്രദേശത്തെ അനധികൃത നിർമാണത്തിനെതിരെ പ്രദേശവാസികൾ നടത്തുന്ന സമരത്തിനും അവരുടെ ആശങ്കകൾക്കും ഒപ്പം ശക്തമായ സമര പരിപാടികളുമായി കോൺഗ്രസ് പാർട്ടി ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.

ഡിസിസി പ്രസിഡന്‍റിനോടൊപ്പം സ്ഥലം സന്ദർശിക്കാന്‍ കോൺഗ്രസ് നേതാക്കളായ റോയി കെ പൗലോസ്, ടിഎസ് സിദ്ദിഖ്, ഒആർ ശശി, തോമസ് നിരവത്തുപറമ്പിൽ, അലോഷി തിരുതാളിൽ, വിജെ ജോസഫ്, അനിൽ കനകൻ, ജോഷി കന്യാക്കുഴി എന്നിവരുമുണ്ടായിരുന്നു.

Also Read: ഇടുക്കിയിലെ അതീവ പരിസ്ഥിതി ലോല മേഖലയിൽ അനധികൃത നിർമാണം; പരാതി ലഭിച്ചിട്ടും അനങ്ങാതെ അധികൃതർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.