ETV Bharat / state

തുടര്‍ക്കഥയായി മൂന്നാറിലെ സാഹസിക യാത്ര; കാര്‍ വിന്‍ഡോയിലിരുന്ന് യാത്ര ചെയ്‌ത് കുട്ടികള്‍, വീഡിയോ പുറത്ത് - Dangerous Ride on Munnar Road

മൂന്നാര്‍ മാട്ടുപ്പെട്ടി റോഡിലാണ് ഇരു കാറുകളിലായി കുട്ടികള്‍ അപകട യാത്ര നടത്തിയത്. വീഡിയോ പുറത്തുവന്നു.

idukki munnar road ride  മുന്നാറിൽ സാഹസിക യാത്ര  മൂന്നാർ മാട്ടുപ്പെട്ടി റോഡ്  Dangerous Car Ride In Idukki
Dangerous Ride on Munnar Road (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 9, 2024, 7:30 PM IST

മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ സാഹസിക യാത്ര (ETV Bharat)

ഇടുക്കി: മുന്നാറിൽ വീണ്ടും സാഹസിക യാത്ര. മൂന്നാർ മാട്ടുപ്പെട്ടി റോഡിലാണ് രണ്ട് വാഹനങ്ങളിലെ സഞ്ചാരികൾ അപകട യാത്ര നടത്തിയത്. വാഹനത്തിന്‍റെ വിന്‍ഡോയിലിരുന്ന് കുട്ടി യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്.

പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനത്തിൽ ആയിരുന്നു സഞ്ചാരികളുടെ സഹസിക യാത്ര. ഗ്ലാസ്‌ വിൻഡോയിലൂടെ പുറത്തേയ്‌ക്ക് ശരീരം ഇട്ടാണ് കുട്ടി യാത്ര ചെയ്‌തത്. ഗ്യാപ് റോഡിന് പുറമെ മാട്ടുപ്പെട്ടി പാതയിലും സഞ്ചാരികളുടെ സാഹസിക യാത്ര പതിവ് കാഴ്‌ചയായിരിക്കുകയാണ്.

മോട്ടോർവാഹനവകുപ്പും പൊലീസും പരിശോധന നടത്തുന്നുണ്ടെങ്കിലും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് മുൻകൂട്ടി നിർദേശം നൽകാൻ ആവുന്നില്ല. പരിശോധന കർശനമാണെങ്കിലും കേരളത്തിൽ നിന്നുള്ള വാഹനങ്ങളിലും സാഹസിക യാത്ര പതിവായി നടക്കുന്നുണ്ട്.

തിരക്കേറിയ പാതയിലൂടെയുള്ള സാഹസിക യാത്ര മേഖലയിലെ ഗതാഗതത്തിനും പ്രതിസന്ധി സൃഷ്‌ടിയ്ക്കുന്നു. മൂന്നാറിലേയ്‌ക്ക് എത്തുന്ന സഞ്ചാരികൾക്ക് കൃത്യമായ നിർദേശം നൽകി സാഹസിക യാത്ര ഒഴിവാക്കാൻ ഇടപെടൽ നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Also Read: മൂന്നാറില്‍ സാഹസിക യാത്ര പതിവാകുന്നു; കാര്‍ വിന്‍ഡോയില്‍ ഇരുന്ന് യാത്ര ചെയ്‌ത് യുവാവ്, നടപടിയെടുത്ത് അധികൃതര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.