ETV Bharat / state

സൈബർ തട്ടിപ്പിന് അറസ്‌റ്റിലായ യുവതി കസ്‌റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു ; പ്രതിയ്‌ക്കായി അന്വേഷണം ഊർജിതം - കോട്ട രാജസ്ഥാൻ

നാല് കോടിയുടെ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ സ്‌ത്രീ പൊലീസ് കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഹരിയാനയിൽ നിന്ന് ട്രെയിനിൽ പൂനെയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സ്‌ത്രീ രക്ഷപ്പെട്ടതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Cyber Fraud Escapes From Custody  സൈബർ തട്ടിപ്പ്  കോട്ട രാജസ്ഥാൻ  സർക്കാർ റെയിൽവേ പൊലീസ്
Haryana Woman Arrested For Cyber Fraud Escapes From Police Custody While BeingTaken To Pune
author img

By PTI

Published : Feb 21, 2024, 10:45 AM IST

കോട്ട (രാജസ്ഥാൻ) : നാല് കോടിയുടെ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ സ്‌ത്രീ പൊലീസ് കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു (Haryana Woman Arrested For Cyber Fraud Escapes From Police Custody). ഹരിയാനയിൽ നിന്ന് ട്രെയിനിൽ പൂനെയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സ്‌ത്രീ രക്ഷപ്പെട്ടതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്‌ച (18-02-2024) പുലർച്ചെയാണ് സംഭവം നടന്നത്.

ഫെബ്രുവരി 17 ന് ഹരിയാനയിലെ ഫരീദാബാദിലെ വീട്ടിൽ നിന്ന് സോഫിയ സിദ്ദിഖ് എന്നും ഗുഡിയ എന്നും അറിയപ്പെടുന്ന സാനിയയെ (24) അറസ്‌റ്റ് ചെയ്‌തതായി സർക്കാർ റെയിൽവേ പൊലീസ് (ജിആർപി) അറിയിച്ചിരുന്നു. നാല് കോടിയുടെ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് സാനിയയ്‌ക്കെതിരെ പൂനെയിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഒരു വനിത കോൺസ്‌റ്റബിളും നാല് പുരുഷ കോൺസ്‌റ്റബിൾമാരും അടങ്ങുന്ന പൂനെ പൊലീസ് സംഘം അവളെ അറസ്‌റ്റ് ചെയ്‌ത് തുരന്തോ എക്‌സ്‌പ്രസിൽ പൂനെയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അവർ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു (Escapes From Police Custody While BeingTaken To Pune).

ഞായറാഴ്‌ച പുലർച്ചെ 4:10 ഓടെ പ്രതി അവളുടെ കൈകൾ വിലങ്ങിൽ നിന്ന് മോചിപ്പിച്ചിരുന്നു. പിന്നാലെ കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയാണ് ഉണ്ടായത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രെയിൻ രത്‌ലാം സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് യുവതി രക്ഷപ്പെട്ടത് പൂനെ പൊലീസ് സംഘം തിരിച്ചറിഞ്ഞത്. പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ അന്വേഷിച്ച് രാജസ്ഥാനിലെ കോട്ടയില്‍ എത്തി.

സംഭവത്തില്‍ തിങ്കളാഴ്‌ച (19-02-2024) അവിടെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് കോട്ടയിലെ ജിആർപി പൊലീസ് സ്‌റ്റേഷനിലെ സർക്കിൾ ഇൻസ്പെക്‌ടർ മനോജ് സോണി പറഞ്ഞു. രാജസ്ഥാനില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഏതാനും മണിക്കൂറുകൾ അവിടെ മാള റോഡിലെ ഒരു ലോഡ്‌ജിൽ യുവതി താമസിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ALSO READ : ബ്യൂട്ടി പാർലറിന്‍റെ മറവില്‍ 2 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങി ; ദമ്പതികൾക്കായി വലവിരിച്ച് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.