ETV Bharat / state

കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ശിശുക്ഷേമ സമിതിയിലെ ആയമാര്‍ അറസ്റ്റില്‍ - CWC CARETAKERS ARRESTED IN TVM

കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദനം. ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച ആയമാര്‍ അറസ്റ്റില്‍. മര്‍ദനമേറ്റത് മാതാപിതാക്കള്‍ മരിച്ച കുഞ്ഞിന്. പൊലീസ് അന്വേഷണം ഊര്‍ജിതം.

CWC CARETAKERS ABUSE TODDLER  TVM CHILD WELFARE COMMITTEE  CWC CARETAKERS ARRESTED  ശിശുക്ഷേമ സമിതി ആയമാര്‍ അറസ്റ്റില്‍
CWC Caretakers Arrest (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 3, 2024, 5:24 PM IST

തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ശിശു ക്ഷേമ വകുപ്പിലെ താത്‌കാലിക ആയമാരായ സിന്ധു, മഹേശ്വരി, അജിത എന്നിവരാണ് അറസ്റ്റിലായത്. ശിശു ക്ഷേമ ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് കേസെടുത്തത്.

ഇന്നാണ് കേസിനാസ്‌പദമായ കുഞ്ഞിന്‍റെ ദേഹത്തെ മുറിവ് കണ്ടത്. സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് മുറിവ് ശ്രദ്ധയില്‍പ്പെടുന്നത്. ഇതിന് പിന്നാലെ ഇവര്‍ ജനറല്‍ സെക്രട്ടറിയെ വിവരമറിയിച്ചു. തുടര്‍ന്ന് തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ച് കുഞ്ഞിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

ആയമാരെ അറസ്റ്റ് ചെയ്യുന്നതിന്‍റെ ദൃശ്യം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പരിശോധനയില്‍ മുറിവുള്ളതായി കണ്ടെത്തിയതിന് പിന്നാലെ ഇന്നലെ അരുണ്‍ ഗോപി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസെത്തി മൊഴിയെടുത്ത ശേഷമാണ് മൂവരെയും ഇന്ന് അറസ്റ്റ് ചെയ്‌തത്. സംഭവത്തില്‍ കഴിഞ്ഞ ഒരാഴ്‌ച ജോലി ചെയ്‌ത ആയമാരെയും പിരിച്ചു വിട്ടതായി ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് മൂവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. ഉപദ്രവിച്ചതിനും വിവരം മറച്ചുവച്ചതിനും കേസെടുത്തിട്ടുണ്ട്.

അമ്മയുടെ മരണത്തിന് ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്‌തതോടെയാണ് രണ്ടര വയസുകാരിയെ ഇവിടെ എത്തിച്ചത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ശിശു ക്ഷേമ സമിതി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ മറ്റുള്ള ആയമാര്‍ക്കും പങ്കുണ്ടോയെന്ന കാര്യത്തിലും പൊലീസ് അന്വേഷണം തുടരുകയാണ്.

Also Read: കടം കൊടുത്ത പണം തിരിച്ചു ചോദിച്ചു; വേങ്ങരയിൽ വൃദ്ധദമ്പതികൾക്ക് ക്രൂര മർദനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.