ETV Bharat / state

ഗവര്‍ണര്‍ക്കും രാജ്‌ഭവനും സിആര്‍പിഎഫ്‌ സുരക്ഷ; കേന്ദ്ര തീരുമാനം എസ്‌എഫ്‌ഐ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ - എസ്‌എഫ്‌ഐ ഗവര്‍ണര്‍ പോര്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രാജ്‌ഭവനും സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ എസ്‌എഫ്‌ഐ ഗവര്‍ണര്‍ പോര് മുറുകുന്നതിനിടെയാണ് കേന്ദ്രം ഇസഡ് പ്ലസ് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസ്, ഉപരാഷ്ട്രപതി, അമിത്ഷ എന്നിവര്‍ ഗവര്‍ണറെ വിളിച്ചു കാര്യങ്ങള്‍ തിരക്കി.

CRPF Security For Governor  Z Plus Security For Governor  Governor And SFI Issues  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  എസ്‌എഫ്‌ഐ ഗവര്‍ണര്‍ പോര്  ഗവര്‍ണര്‍ക്ക് ഇസഡ് പ്ലസ് സുരക്ഷ
Central Govt Provide CRPF's Z Plus Security Cover For Governor Arif Mohammed Khan
author img

By ETV Bharat Kerala Team

Published : Jan 27, 2024, 3:43 PM IST

Updated : Jan 27, 2024, 4:05 PM IST

തിരുവനന്തപുരം: എസ്‌എഫ്‌ഐ-ഗവര്‍ണര്‍ തെരുവ് നടകങ്ങള്‍ക്ക് പിന്നാലെ കേരള ഗവര്‍ണര്‍ക്കും അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയായ രാജ്ഭവനും ഇസഡ് പ്ലസ് വിഭാഗം സുരക്ഷയും സിആര്‍പിഎഫ് ജവാന്‍മാരുടെ സുരക്ഷയും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഗവര്‍ണറുടെയും രാജ്ഭവന്‍റെയും സുരക്ഷ ചുമതല സംസ്ഥാന പൊലീസിനാണ് (Center Provide CRPF's Z Plus Security For Governor).

  • Union Home Ministry has informed Kerala Raj Bhavan that Z+ Security cover of CRPF is being extended to Hon'ble Governor and Kerala Raj Bhavan :PRO,KeralaRajBhavan

    — Kerala Governor (@KeralaGovernor) January 27, 2024 " class="align-text-top noRightClick twitterSection" data=" ">

തനിക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും തന്നെ അപായപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിന്തുണയോടെ ശ്രമിക്കുകയും ചെയ്‌തുവെന്ന് ഗവര്‍ണര്‍ ആരോപിക്കുകയും ഇക്കാര്യം അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫിസിനെയും രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരെ അറിയിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് സുരക്ഷ കേന്ദ്രം ഏറ്റെടുത്തതായി രാജ്ഭവന്‍ അറിയിച്ചത് (Z Plus Security For Governor ).

ഇക്കാര്യം അറിയിച്ച് കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ പുറത്തിറക്കിയിട്ടില്ല. 55 സുരക്ഷ ഉദ്യോഗസ്ഥരുടെ ഒരു വലയമാണ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാഗമായുള്ളത്. ഒരു സമയത്ത് 10 സിആര്‍പിഎഫ് ജവാന്‍മാരും എന്‍എസ്‌ജി കമാന്‍ഡോകളും അടങ്ങുന്നതായിരിക്കും ഇനി സുരക്ഷ. കര്‍ശന സുരക്ഷ പരിശോധനകളും ഇനിയുണ്ടാകും (Governor Arif Mohammed Khan).

യാത്രകള്‍ക്കിടെ മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും. അതിനിടെ തന്നെ എസ്എഫ്‌ഐ നടുറോഡില്‍ വച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം അറിയിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഗവര്‍ണറെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്. ആഭ്യന്തര മന്ത്രി അമിത്ഷാ, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ എന്നിവരും ഗവര്‍ണറെ വിളിച്ച് സംസാരിച്ചു. ഇക്കാര്യവും രാജ്ഭവന്‍ സ്ഥിരീകരിച്ചു (Governor And SFI Issues).

പ്രതിഷേധത്തിനിടെയും യാത്ര: എസ്‌എഫ്‌ഐ പ്രതിഷേധങ്ങൾക്കും തുടര്‍ന്നുണ്ടായ വിവാദങ്ങൾക്കും ഇടയില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് (ജനുവരി 27) വൈകിട്ട് 6.15ന് തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ ബംഗളൂരുവിലേക്ക് പോകും.

Last Updated : Jan 27, 2024, 4:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.