തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച മുഴുവൻ പ്രചാരണ സാമഗ്രികളും മെയ് പത്തിനകം നീക്കുമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ് പ്രചാരണാർഥം സ്ഥാപിച്ച ബോർഡുകളും പോസ്‌റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം.
സംസ്ഥാനത്തെമ്പാടും നിരവധി ബോർഡുകളും പോസ്‌റ്ററുകളും കൊടിതോരണങ്ങളും ഹോർഡിങുകളും എൽഡിഎഫ് പ്രവർത്തകർ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിരുന്നു. വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ഇവ നീക്കം ചെയ്യണമെന്നും പാർട്ടി നേതാക്കളും പ്രവർത്തകരും പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാൻ നേതൃത്വം നൽകി രംഗത്ത് വരണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു.