ETV Bharat / state

ലീഗ് വർഗീയ ശക്തികളുടെ തടങ്കലിൽ, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകും: എം വി ഗോവിന്ദൻ - MV GOVINDAN ABOUT BY ELECTION

ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

MV GOVINDAN  പാലക്കാട് ഉപതെരഞ്ഞെടുപ്പ്  എം വി ഗോവിന്ദൻ  BY ELECTION NEWS
MV Govindan (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 18, 2024, 5:20 PM IST

പാലക്കാട് : ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കണ്ണൂരിൽ വച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങള്‍ക്കെതിരായ പരാമർശം പാർട്ടിയുടെ മുൻ നിലപാടാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

'ലീഗ് വർഗീയ ശക്തികളുടെ തടങ്കലിലാണ്. പാണക്കാട് തങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണെന്നും തങ്ങളെ വിമർശിക്കാൻ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല എന്നുമാണ് സിപിഎം നിലപാടെ'ന്നും അദ്ദേഹം വ്യക്തമാക്കി.

എംവി ഗോവിന്ദൻ സംസാരിക്കുന്നു (ETV Bharat)

'മുഖ്യമന്ത്രി നടത്തിയത് കൃത്യമായ രാഷ്ട്രീയ വിമര്‍ശനമാണ്. എന്നാൽ, അതിൽ വർഗീയ അജണ്ട പ്രചരിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ലീഗ് ജമാഅത്തെ ഇസ്ലാമിയുടെയും എസ‍്‌ഡിപിഐയുടെയും തടവറയിലാണ്. ഇത് എല്ലാ വോട്ടർമാരും തിരിച്ചറിയണം' എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

'സന്ദീപ് വാര്യർ വർഗീയ പ്രചരണം നടത്തിയ ആളാണ്. ആര്‍എസ്എസ് ബന്ധം വിട്ടു എന്ന് സന്ദീപ് പറഞ്ഞിട്ടില്ല. ബിജെപി ബന്ധം വിട്ടെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചില മാധ്യമങ്ങൾ പെ്യ്‌ഡ് ന്യൂസ് നടത്തുകയാണ്. കോൺഗ്രസിന് വേണ്ടിയാണ് അവര്‍ പ്രവർത്തിക്കുന്നത്. ഇടത് വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുകയാണെ'ന്ന് എം വി ഗോവിന്ദൻ ആരോപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

'പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടും. വയനാട് നില മെച്ചപ്പെടുത്തും. പാലക്കാട്‌ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ എൽഡിഎഫിനെതിരെ പ്രവർത്തിക്കുകയാണ്. 2500 വ്യാജ വോട്ടുകൾ പാലക്കാട്‌ ചേർത്തു. ഇതിന് നേതൃത്വം നൽകിയത് വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയ നേതാവാണ്.

ഇതിന് ചില ബിഎൽഒമാര്‍ കൂട്ടുനിൽക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ്. ആ വോട്ടുകൾ മുഴുവൻ നീക്കണം. ഇടതുപക്ഷം മൂന്നാം സർക്കാറിനായുള്ള തയ്യാറെടുപ്പിലാണ്. തെരഞ്ഞെടുപ്പ് ഫലം അതിന് കരുത്തേകുമെ'ന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Also Read : ട്വിസ്റ്റുകളുടെ പാലക്കാട്ടങ്കം; കരിമ്പനകളില്‍ കാറ്റ് പിടിക്കുമ്പോള്‍ മാറി മറിയുമോ ജനവിധി?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.