ETV Bharat / state

മുഖ്യമന്ത്രിയുടെ യാത്ര പാർട്ടിയുടെ സമ്മതത്തോടെ; യാത്ര സ്വന്തം ചെലവിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി - Kerala CM Personal Journey - KERALA CM PERSONAL JOURNEY

മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശ യാത്രയ്ക്ക് പാർട്ടിയിൽ നിന്ന് സമ്മതം വാങ്ങിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.

PINARAYI VIJAYAN PERSONAL JOURNEY  MV GOVINDAN  മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്ര  എംവി ഗോവിന്ദൻ മുഖ്യമന്ത്രി യാത്ര
MV Govindan (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 8, 2024, 9:09 PM IST

എംവി ഗോവിന്ദൻ മാധ്യമങ്ങളോട് (Source : Etv Bharat Reporter)

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശ യാത്രയ്ക്ക് പാർട്ടിയിൽ നിന്ന് സമ്മതം വാങ്ങിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെജി സെന്‍ററിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പ്രതികരണം. തിരക്ക് പിടിച്ച ഈ അവസ്ഥയിൽ നിന്ന് ഒരെട ആരാണ് ആഗ്രഹിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര സർക്കാരിൻ്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. മുമ്പും മുഖ്യമന്ത്രിമാർ സ്വകാര്യ സന്ദർശനത്തിന് പോയിട്ടുണ്ട്. മുഖ്യമന്ത്രി മുമ്പ് പോയപ്പോഴും ചുമതല കൈമാറിയിട്ടില്ല. ലോകത്ത് എവിടെയാണെങ്കിലും ചുമതല മുഖ്യമന്ത്രിക്ക് തന്നെ നിർവഹിക്കാനാകും. പിന്നെന്തിന് കൈമാറണമെന്നും അദ്ദേഹം ചോദിച്ചു.

യാത്ര സ്പോൺസർഷിപ്പ് ആണോയെന്നത് അസംബന്ധ ചോദ്യമാണ്. അസംബന്ധ ചോദ്യത്തിന് അസംബന്ധ ഉത്തരം പറയാൻ പറ്റില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി യാത്ര പോയത് സ്വന്തം പണം ഉപയോഗിച്ചാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Also Read : 'ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവര്‍ പ്രചാരണത്തിനിറങ്ങാതെ ഉലകം ചുറ്റുന്നു'; മുഖ്യമന്ത്രിക്കെതിരെ വിഡി സതീശന്‍ - VD Satheesan On CM Foreign Trip

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.