ETV Bharat / state

അൻവറിന്‍റെ 'നിലപാട്' പാര്‍ട്ടി ശത്രുക്കള്‍ക്ക് 'ആയുധം'; താക്കീതുമായി സിപിഎം - CPM AGAINST PV ANVAR

author img

By ETV Bharat Kerala Team

Published : 2 hours ago

പിവി അൻവര്‍ എംഎല്‍എയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വിഷയത്തില്‍ എംഎല്‍എ പരസ്യപ്രതികരണങ്ങള്‍ക്ക് മുതിരുന്നത് പാർട്ടിക്ക് യോജിക്കാൻ കഴിയില്ലെന്ന് ഔദ്യോഗിക പ്രസ്‌താവന.

PV ANVAR  പിവി അൻവറിനെതിരെ സിപിഎം പ്രസ്‌താവന  PV ANVAR MLA ALLEGATIONS  പിവി അൻവർ എംഎൽഎ വിവാദം
PV Anvar (ETV Bharat)

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പാർട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്. ഇടത് സ്വതന്ത്രൻ എന്ന നിലയിലാണ് അൻവർ നിലമ്പൂർ എംഎൽഎയായി പ്രവർത്തിച്ചു വരുന്നതെന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന പ്രസ്‌താവനയിൽ അൻവറിൻ്റെ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിൻ്റെയും പാർട്ടിയുടെയും പരിഗണനയിലാണെന്നും പറയുന്നു.

ഈ സാഹചര്യത്തിൽ സർക്കാരിനും പാർട്ടിക്കുമെതിരെ മാധ്യമങ്ങളിലൂടെ പരസ്യപ്രതികരണങ്ങൾക്ക് മുതിരുന്നത് പാർട്ടിക്ക് അംഗീകരിക്കാൻ കഴിയില്ല. അൻവറിൻ്റെ ഈ നിലപാടിനോട് പാർട്ടിക്ക് യോജിക്കാൻ കഴിയില്ലെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. ഇത്തരം സമീപനം സർക്കാരിനെയും പാർട്ടിയേയും ആക്രമിക്കാൻ പാർട്ടി ശത്രുക്കൾക്ക് ആയുധമാകുന്നു.

PV ANVAR  പിവി അൻവറിനെതിരെ സിപിഎം പ്രസ്‌താവന  PV ANVAR MLA ALLEGATIONS  പിവി അൻവർ എംഎൽഎ വിവാദം
സിപിഎം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവന (ETV Bharat)

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പാർട്ടിയേയും സർക്കാരിനെയും ദുർബലമാക്കാൻ കെൽപ്പുള്ള ഈ രീതിയിൽ നിന്നും പിവി അൻവർ പിന്മാറണമെന്നും പ്രസ്‌താവന താക്കീത് ചെയ്യുന്നു. എഡിജിപി എംആർ അജിത്കുമാർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്ക് സ്വർണ്ണം കടത്തൽ സംഘങ്ങളുമായി വരെ ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ടുള്ള പിവി അൻവറിൻ്റെ പരസ്യ പ്രതികരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മറുപടി നൽകിയിരുന്നു. അൻവറിൻ്റെ ആരോപണങ്ങൾ പരിശോധിക്കുമെന്നും ആരോപണങ്ങളുടെ പേരിൽ മാത്രം ആരെയും സ്ഥാനത്ത് നിന്ന് നീക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.

പരസ്യ പ്രതികരണങ്ങൾക്ക് മുതിരരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ നേരിട്ട് അറിയിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയതാണ്. എന്നാൽ ഇതിനുശേഷം വീണ്ടും അൻവർ ഇന്നലെ (സെപ്‌റ്റംബർ 21) വൈകിട്ട് മാധ്യമങ്ങളെ കണ്ട് തൻ്റെ വാദങ്ങൾ ആവർത്തിച്ചു. ഇതിന് തൊട്ട് പിന്നാലെയാണ് ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ എംഎൽഎയ്‌ക്കെതിരെ വടിയെടുത്തിരിക്കുന്നത്.

Also Read: 'അൻവറിന്‍റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു, പൊലീസിന് നിര്‍ഭയത്തോട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കും':മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.