തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് (ഓഗസ്റ്റ് 31). എം.മുകേഷ് എംഎല്‍എക്കെതിരെ ലൈംഗിക ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത കാര്യം കമ്മിറ്റിയില്‍ ചര്‍ച്ചയാകും. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്‍റെ ഇതുവരെയുള്ള നിലപാട്.
തനിക്കെതിരെ ആരോപണങ്ങളുമായെത്തിയ നടി തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തുവെന്ന് തെളിയിക്കുന്ന ഏതാനും തെളിവുകള്‍ മുകേഷ് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും കൈമാറിയിട്ടുണ്ട്. സ്ഥാനം രാജിവച്ചതിന് ശേഷം എഫ്‌ഐആര്‍ പോലും നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചാല്‍ അത് കടുത്ത പ്രതിസന്ധിയുണ്ടാക്കമെന്നാണ് സിപിഎം പറയുന്നത്.
മുകേഷിന്‍റെ രാജിക്കാര്യത്തില്‍ സിപിഎമ്മിനും സിപിഐയ്‌ക്കും ഭിന്നാഭിപ്രായമാണ്. എന്നാല്‍ ഇന്നത്തെ സംസ്ഥാന കമ്മിറ്റിയില്‍ ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകും.
സിനിമ നയ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയും കമ്മിറ്റിയില്‍ ഉണ്ടായേക്കും. കൂടാതെ ഇ.പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്‌ചയും ചര്‍ച്ച വിഷയമാകും. ജയരാജനെതിനെ പാര്‍ട്ടി കടുത്ത നടപടി സ്വീകരിക്കുമോയെന്നത് ഏറെ നിര്‍ണായകമാണ്. പി.കെ ശശിക്കെതിരെ ഉയര്‍ന്ന പരാതികളും യോഗത്തില്‍ ചര്‍ച്ചയാകും.