പത്തനംതിട്ട: മൈക്കിനോട് പോലും മുഖ്യമന്ത്രി പിണറായി വിജയന് അരിശമാണെന്ന് സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റിയില്‍ വിമര്‍ശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റ രീതികള്‍ കമ്യൂണിസ്‌റ്റുകാരന് ചേര്‍ന്നതല്ല. ഈ പെരുമാറ്റം മുഖ്യമന്ത്രിയെ ജനങ്ങളില്‍ നിന്ന് അകറ്റുമെന്നും തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് അതാണെന്നും മുഖ്യമന്ത്രിക്കെതിരെ കമ്മിറ്റി വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണ് സൂചിപ്പിക്കുന്നത്. മുപ്പതിനായിരത്തോളം ഇടത് വോട്ടുകള്‍ പത്തനംതിട്ടയില്‍ ചോര്‍ന്നു. മന്ത്രിമാര്‍ക്ക് പാര്‍ട്ടി കത്ത് കൊടുത്തിട്ട് പോലും തുടര്‍നടപടി ഉണ്ടാകുന്നില്ല. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് ജില്ല കമ്മിറ്റി അംഗങ്ങളെ പുച്‌ഛമാണെന്നും പത്തനംതിട്ട ജില്ല കമ്മിറ്റി ആരോപിച്ചു.
തോമസ് ഐസക്കിനെതിരെ ജില്ല നേതൃത്വത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിച്ചുവെന്നും തോല്‍വിയില്‍ അന്വേഷണം വേണമെന്നും ജില്ല കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.
ALSO READ : 'ലീഗിൻ്റെ മുഖം നഷ്‌ടപ്പെട്ടു, കൂട്ടുകൂടാൻ പറ്റാത്തവരുമായി കൂട്ടുകൂടുന്നു': മുഖ്യമന്ത്രി