ETV Bharat / state

സന്ദീപ് വാര്യർക്കെതിരായ സിപിഎമ്മിന്‍റെ പരസ്യം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയില്ല - NEWSPAPER AD AGAINST SANDEEP VARIER

മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് സിപിഎം പരസ്യം നൽകിയത്.

സന്ദീപ് വാര്യര്‍ സിപിഎം പത്രപരസ്യം  പാലക്കാട് ഉപതെരഞ്ഞെടുപ്പ് സിപിഎം  SANDEEP VARIER NEWSPAPER AD  PALAKKAD BYELECTION CPM CONGRESS
NEWSPAPER AD (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 19, 2024, 5:07 PM IST

പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം പത്രങ്ങളിൽ നൽകിയ പരസ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയില്ലാതെയെന്ന് കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ അനുമതി നല്‍കേണ്ട മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് സിപിഎം പരസ്യം നൽകിയത്.

വോട്ടെടുപ്പിൻ്റെ തലേന്ന് എൽഡിഎഫ് പാലക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പത്രങ്ങളില്‍ നല്‍കിയ പരസ്യം ഇതിനോടകം വിവാദമായിട്ടുണ്ട്. മുസ്ലീം സംഘടനകളുടെ ഉടമസ്ഥതയിലുള്ള സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളുടെ ഒന്നാം പേജിലാണ് പരസ്യം.

രണ്ട് ദിവസം മുമ്പ് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരുടെ പഴയ കാല പ്രസ്‌താവനകൾ ഉള്‍പ്പെടുത്തിയായിരുന്നു പരസ്യം. ഡോ സരിന് വോട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള മുഴുനീള പരസ്യത്തിൻ്റെ ഭൂരിഭാഗവും സന്ദീപ് വാര്യരെക്കുറിച്ചുള്ളതാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പത്രപരസ്യം ബിജെപിയുടെ അറിവോടെയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കാനാണ് സിപിഎമ്മിന്‍റെ ശ്രമമെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം, നിയമ വിദഗ്‌ധരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് സന്ദീപ് വാര്യരും യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വികെ ശ്രീകണ്‌ഠനും അറിയിച്ചു. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടു കൊണ്ട് പച്ചയായ വർഗീയ പ്രവർത്തനമാണ് സിപിഎം കാഴ്‌ചവെക്കുന്നത് എന്ന് ശ്രീകണ്‌ഠൻ വിമര്‍ശിച്ചു.

പത്ര പരസ്യത്തിൽ ഒരു തെറ്റുമില്ലെന്ന് എംബി രാജേഷ്

പാലക്കാട്‌: സന്ദീപ് വാര്യരുടെ വർഗീയ നിറം പുറത്ത് വരുന്ന രീതിയിൽ ഇടതു മുന്നണി പത്രപരസ്യം നൽകിയതിൽ ഒരു തെറ്റുമില്ലെന്ന് മന്ത്രി എംബി രാജേഷ്. ബാബരി മസ്‌ജിദ് തകർക്കപ്പെട്ട സമയത്ത് കുറ്റകരമായ അനാസ്ഥ കാണിച്ച കോൺഗ്രസിൻ്റെ വർഗീയ ഇരട്ടത്താപ്പ് തുറന്നു കാണിക്കാനാണ് ഇത്തവണത്തെ പ്രചാരണത്തിലുടനീളം ഇടത് മുന്നണി ശ്രമിച്ചതെന്നും എംബി രാജേഷ് പറഞ്ഞു.

സന്ദീപ് വാര്യരെ എൽഡിഎഫ് വിമർശിക്കുന്നതിൽ ഒരു തെറ്റുമില്ല. അയാൾ ചെയ്‌ത കാര്യങ്ങളല്ലേ പരസ്യത്തിൽ പറയുന്നത്. ചെയ്യുന്നതാണോ അത് വിളിച്ച് പറയുന്നതാണോ തെറ്റ്?. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നാണ് ഇന്ത്യയുടെ ചരിത്രം പറയുന്നത്.

ബാബരി മസ്‌ജിദിൻ്റെ തകർച്ചയിൽ നരസിംഹ റാവു എന്ന പ്രധാനമന്ത്രിയുടെ പങ്ക് ചെറുതല്ല. മസ്‌ജിദിൽ മറു പക്ഷത്തിന് ആരാധനാ സ്വാതന്ത്രൃം അനുവദിച്ചത് രാജീവ് ഗാന്ധിയാണെന്നും എംബി രാജേഷ് പറഞ്ഞു.

Also Read: ഒരുക്കങ്ങള്‍ പൂര്‍ണം; പാലക്കാട് നാളെ പോളിങ് ബൂത്തിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.