ETV Bharat / state

'ഊഹാപോഹങ്ങൾക്ക് പിറകെ പോകാനില്ല' ; എസ് രാജേന്ദ്രൻ ജാവദേക്കറിനെ കണ്ടതില്‍ സിപിഎം ജില്ല സെക്രട്ടറി സിവി വർഗീസ്

author img

By ETV Bharat Kerala Team

Published : Mar 21, 2024, 7:00 AM IST

രാജേന്ദ്രൻ വിഷയത്തിൽ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ്. ഊഹാപോഹങ്ങൾക്ക് പിറകെ പോകാനില്ലെന്ന് മറുപടി.

CPM District Secretary C V Varghese  C V Varghese On S Rajendran  cpm bjp  politics
Speculations Should Not Be Followed Said CPM District Secretary C V Varghese

എസ് രാജേന്ദ്രൻ ജാവദേക്കറിനെ കണ്ടതില്‍ സിപിഎം ജില്ല സെക്രട്ടറി സിവി വർഗീസ്

ഇടുക്കി : ഊഹാപോഹങ്ങൾക്ക് പിറകെ പോകാനില്ലെന്ന് എസ് രാജേന്ദ്രൻ വിഷയത്തിൽ സിപിഎം ജില്ല സെക്രട്ടറി സിവി വർഗീസ്. സിപിഎം വ്യക്തി കേന്ദ്രീകൃത പാർട്ടിയല്ല. രാജേന്ദ്രൻ അയാളുടെ സ്വകാര്യ സന്ദർശനത്തിന് പോയതാണെന്നും ബിജെപിയില്‍ പോകുമെന്ന് ആരോടെങ്കിലും പറഞ്ഞോയെന്നുമായിരുന്നു സിവി വർഗീസിന്‍റെ മറുപടി. ഡൽഹിയില്‍ പോകുന്നത് ബിജെപിയില്‍ ചേരാനാണോ എന്നും സി വി വർഗീസ് ചോദിച്ചു. ഈയൊരു കാര്യത്തില്‍ സിപിഎമ്മിന് തീരെ ഉത്കണ്‌ഠ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ : അനുനയ നീക്കങ്ങൾ ഫലം കണ്ടു ; എസ് രാജേന്ദ്രൻ എൽഡിഎഫ് വേദിയിൽ

കഴിഞ്ഞ ദിവസമാണ് മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറുമായി ഡൽഹിയിലെ വസതിയില്‍ കൂടിക്കാഴ്‌ച നടത്തിയത്. എന്നാൽ ബിജെപിയിലേക്കില്ലെന്നും പ്ലാന്‍റേഷനുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാ‌ണ് ഡൽഹിയിൽ വന്ന് ജാവദേക്കറെ കണ്ടതെന്നുമായിരുന്നു രാജേന്ദ്രന്‍റെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.