കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്‌മാരകം നിര്‍മിച്ച് സിപിഎം. 2016-ല്‍ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരില്‍ പാനൂര്‍ തെക്കുംമുറിയിലാണ് സ്‌മാരകം. മെയ് 22-ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്‌മാരക മന്ദിരം ഉദ്‌ഘാടനം ചെയ്യുമെന്ന തരത്തിലുള്ള പോസ്റ്ററും പ്രദേശത്ത് കാണാം.
2015 ജൂൺ 6-നാണ് ബോംബ് നിർമാണത്തിനിടെ ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്. പിന്നാലെ, സ്ഫോടനത്തേയും കൊല്ലപ്പെട്ടവരെയും പാര്‍ട്ടി തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ഒരുവര്‍ഷത്തിന് ശേഷം 2016ല്‍ ഇരുവരുടെയും രക്തസാക്ഷിദിനാചരണം സിപിഎം ആചരിക്കുകയും ചെയ്‌തിരുന്നു. അതേവര്‍ഷം ഫ്രെബ്രുവരിയിലാണ് ഇരുവരുടെയും പേരില്‍ സ്‌മാരകം നിര്‍മിക്കാൻ ധനസമാഹരണം നടത്തിയത്.