ETV Bharat / state

'തെരഞ്ഞെടുപ്പിലെ പരാജയം സിപിഎം ഹിന്ദു സംഘടനകളുടെ മേൽ അടിച്ചേൽപ്പിക്കുന്നു': കെ സുരേന്ദ്രൻ - K Surendran flays CPM - K SURENDRAN FLAYS CPM

പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ പരാജയം സിപിഎം ഹിന്ദു സംഘടനകളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ കോട്ടയത്ത് പറഞ്ഞു.

കെ സുരേന്ദ്രൻ സിപിഎം  ഹിന്ദു സംഘടനകള്‍ തെരഞ്ഞെടുപ്പ്  സിപിഎം കേരള  ബിജെപി കേരളം
K Surendran (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 6, 2024, 11:06 PM IST

കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് (ETV Bharat)

കോട്ടയം : പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ പരാജയം സിപിഎം ഹിന്ദു സംഘടനകളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. കോട്ടയത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ പ്രീണനവും ജനവിരുദ്ധതയുമാണ് സിപിഎമ്മിനെ തറപറ്റിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇത് സമ്മതിക്കാൻ മുഖ്യമന്ത്രി തയാറല്ല. പാർട്ടി തിരുത്തുകയുമില്ല. മുഖ്യമന്ത്രിയെ തിരുത്താൻ കേന്ദ്ര കമ്മിറ്റിക്കും ധൈര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ഹിന്ദു സംഘടനകളെ കുറ്റപ്പെടുത്തിയ സിപിഎമ്മിൻ്റെ പൊള്ളത്തരം ജനങ്ങൾക്ക് മുൻപിൽ തുറന്ന് കാട്ടും. പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ചത് മന്ത്രിയും പാർട്ടി ജില്ല സെക്രട്ടറിയും ചേർന്നാണ്. മുമ്പ് പാർട്ടി അച്ചടക്കം പാലിക്കാത്തതിനെ തുടർന്ന് ബിജെപി പുറത്താക്കിയ ആളെയാണ് സിപിഎം സ്വീകരിച്ചത്. ക്രിമിനൽ സംഘമായ
എസ്എഫ്ഐയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

കൊയിലാണ്ടി കോളജിലെ പ്രിൻസിപ്പാളിനെതിരെ കേസടുത്തു. എസ്എഫ്ഐ ആക്രമങ്ങളിൽ എസ്എഫ്ഐ നേതാക്കളെ സംരക്ഷിക്കുകയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. തൃശൂര്‍ എംപി സുരേഷ്‌ ഗോപി ഉദ്‌ഘാടനങ്ങളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലും കെ സുരേന്ദ്രന്‍ വ്യക്തത വരുത്തി.

നടൻ എന്ന നിലയിൽ സുരേഷ് ഗോപി ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് പണം വാങ്ങുന്നതിൽ തെറ്റില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. മുകേഷും ഗണേഷ് കുമാറും പരിപാടിയിൽ പങ്കെടുക്കുന്നതിന് പണം വാങ്ങാറില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു. സുധാകരനെതിരെ കൂടോത്രം ചെയ്‌തത് പ്രതിപക്ഷ നേതാവ് വിഡി സതീശനും പാർട്ടിയുമാകുമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Also Read : ക്രൈസ്‌തവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാൻ രാഷ്ട്രീയ നേതാക്കള്‍ കരുക്കൾ നീക്കുന്നു; കെ സുരേന്ദ്രനെതിരെ കെസിബിസി - KCBC Criticizes K Surendran-

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.