തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരത്തെ ഇടതു മുന്നണിക്കകത്ത് പാളയത്തിൽ പട. നെയ്യാറ്റിൻകരയിൽ ബൂത്ത് ഓഫീസ് കെട്ടുന്നതിന് ചൊല്ലിയുള്ള തർക്കം
സിപിഎം സിപിഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു . സിപിഐ ബ്രാഞ്ച് സെക്രട്ടറി സനലിൻ്റെ വീട്ടിനുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം സംഘർഷത്തെത്തുടർന്ന് ഒരു സംഘം തകർത്തു .
നെയ്യാറ്റിൻകര ചെമ്പരത്തി വിളയിലാണ് ലോക്സഭ ഇലക്ഷനുമായി ബന്ധപ്പെട്ടു സിപിഎം പ്രവർത്തകരും സിപിഐ പ്രവർത്തകരും തമ്മിൽ ഇടഞ്ഞത്. ബൂത്ത് ഓഫീസിൻ്റെ മുകളിൽ ഷാമിയാന വേണോ ഷീറ്റ് വേണോ എന്ന തർക്കമാണ് വീടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്.
കഴിഞ്ഞ പതിനാലാം തീയതിയായിരുന്നു തർക്കത്തിന് തുടക്കം.തുടർന്ന് 22 ആം തീയതി രാത്രി നെയ്യാറ്റിൻകര എംഎൽഎ ആൻസലന്റെ നേതൃത്വത്തിൽ ഒരു മധ്യസ്ഥ ശ്രമം നടന്നിരുന്നു .ഇത് കഴിഞ്ഞുപോയ സിപിഐ പ്രവർത്തകർ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദ്ദിച്ചിരുന്നു .ഇതിൻ്റെ വൈരാഗ്യത്തിലാണ് സിപിഐ ബ്രാഞ്ച് സെക്രട്ടറി സനലിൻ്റെ വീട്ടിൽ കയറി വാഹനം അടിച്ച് തകർത്തത്.
ഇത് സംബന്ധിച്ചു നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.തുടർന്ന് മുതിർന്ന പാർട്ടി പ്രവർത്തകർ ഇടപെട്ട് സിപിഐയിലേയും സിപിഎമ്മിലെയും സംഘർഷത്തിന് കാരണക്കാരായ പ്രവർത്തകരെ
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്
ഇതുമായി ബന്ധപ്പെട്ട വീണ്ടും സംഘർഷം ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമ്മിൽത്തല്ലി സിപിഎമ്മും സിപിഐയും: നെയ്യാറ്റിൻകരയിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ വാഹനം തകർത്തു. - CPM CPI WORKERS CLASHED IN KERALA
ബൂത്ത് കമ്മിറ്റി ഓഫീസിന് ഷാമിയാന വേണോ ഷീറ്റ് വോണോയെന്ന തർക്കം. നെയ്യാറ്റിൻകരയിൽ സിപിഐ സിപിഎം പ്രവർത്തകർ തമ്മിലിടഞ്ഞു.സി പിഐ ബ്രാഞ്ച് സെക്രട്ടറിയുടെ വാഹനം തകർത്തു.
Published : Mar 24, 2024, 1:49 AM IST