കാസർകോട് : കുറ്റിക്കോലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബന്തടുക്ക സ്വദേശി കെ കെ കുഞ്ഞികൃഷ്‌ണനും ഭാര്യ ചിത്രയുമാണ് മരിച്ചത്.
കാസർകോട് പോകുന്ന വഴി ബേത്തൂർപ്പാറ കുന്നുമ്മലിൽ വച്ച് കുറ്റിക്കോൽ ഭാഗത്തേക്കു വരികയായിരുന്ന കാറും ഇവർ സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. കുഞ്ഞികൃഷ്‌ണൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡൻ്റാണ്.
ALSO RAED: ഇരട്ടയാറിലെ 17 കാരിയുടെ മരണം; ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്