ETV Bharat / state

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് കരാറുകാരൻ മരിച്ചു - Contractor Died in kottayam

മഞ്ജു കൺസ്‌ട്രക്ഷൻസ് ഉടമ അനൂപ് കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് മരിച്ചു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

CONTRACTOR DIED  കോട്ടയം  ACCIDENT  FALLING FROM THE BUILDING
CONTRACTOR DIED IN KOTTAYAM (Source : ETV Bharat)
author img

By ETV Bharat Kerala Team

Published : May 24, 2024, 8:56 AM IST

കോട്ടയം : നിർമാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് കരാറുകാരൻ മരിച്ചു. ആർപ്പൂക്കര അങ്ങാടി ഭാഗത്ത് കൂട്ടുങ്കൽ വീട്ടിൽ വാമന വാദ്ധ്യാരുടെ മകൻ കെ വി അനൂപ് (37) ആണ് മരിച്ചത്. മഞ്ജു കൺസ്ട്രക്ഷൻസ് ഉടമയാണ് അനൂപ്. വ്യാഴാഴ്‌ച (മെയ് 23) വൈകുന്നേരം 3 മണിക്ക് കോട്ടയം പനമ്പാലത്തെ കെട്ടിടത്തിൽ വച്ചായിരുന്നു അപകടം ഉണ്ടായത്.

കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി അളവെടുക്കുന്നതിനിടയിൽ അനൂപ് അബദ്ധത്തിൽ കാൽ തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് (മെയ്‌ 24) രാത്രി 7 ന് താഴത്തങ്ങാടി ജിഎസ്ബി ശ്‌മശാനത്തില്‍. ഭാര്യ: അഞ്ജലി, മകൾ: അനുനയ, അമ്മ: ഊർമിള.

പന്തളത്തും കോന്നിയിലും ബൈക്ക് അപകടം; 2 യുവാക്കള്‍ മരിച്ചു : പന്തളത്തും കോന്നിയിലും ഉണ്ടായ രണ്ട് വ്യത്യസ്‌ത ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു. എം സി റോഡിൽ പന്തളത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കോളജ് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും നിസാര പരിക്കേറ്റു.

തമിഴ്‌നാട് മരുതുംപാറ പാറയിൽ വീട്ടിൽ വിജയൻ്റെ മകൻ വി എം ആദർശ് (21) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്തും സഹപാഠിയുമായ അബീഷിന് നിസാര പരിക്കേറ്റു. അടൂർ പറന്തൽ മാർ ക്രിസോസ്‌റ്റം കോളജിലെ ബിസിഎ വിദ്യാർഥികളാണ് ഇരുവരും. ഗുരുതരമായി പരിക്കേറ്റ ആദർശിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മെയ് 21 രാവിലെ എം സി റോഡിൽ പന്തളം ചിത്ര ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ബൈക്കിൽ കോളജിലേക്ക് പോകുമ്പോൾ കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് വന്ന ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ടാപ്പിങ് തൊഴിലാളിയായ പിതാവ് വിജയനും മാതാവ് മനോഹരഭായിയും മെഴുവേലി ഉള്ളന്നൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്.

കോന്നിയില്‍ നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് തണ്ണിത്തോട് എലിമുള്ളുംപ്ലാക്കല്‍ സ്വദേശി വാഴമുട്ടത്ത് വീട്ടില്‍ പരേതനായ രാജേന്ദ്രൻ്റെയും ശാന്തയുടെയും മകന്‍ ശരത്ത് രാജ്(23) മരിച്ചത്. മെയ് 21 ന് പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം നടന്നത്.

പൂവന്‍പാറയില്‍ നിര്‍ത്തിയിട്ടിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ശരത്ത് രാജ് അരമണിക്കൂറോളം റോഡില്‍ കിടന്നു. കോന്നി പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് പത്തനാപുരത്തെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.

ALSO READ : നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ച് മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.