തിരുവനന്തപുരം: വഞ്ചിയൂരിൽ പൊതുഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. കൊച്ചി മരട് സ്വദേശി എൻ പ്രകാശാണ് ഹർജിക്കാരൻ. പൊതുഗതാഗതം തടസപ്പെടുത്തിയുള്ള യോഗങ്ങൾ വിലക്കിയ കോടതി ഉത്തരവ് ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എന്നിവരാണ് എതിർകക്ഷികൾ. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് വഞ്ചിയൂർ കോടതിക്കു മുന്നിലെ പൊതുറോഡിൽ സിപിഎം പാളയം ഏരിയാ സമ്മേളനം നടന്നത്. പൊതു ഗതാഗതം തടസപ്പെടുത്തി റോഡ് കൈയ്യേറി യോഗങ്ങൾ പാടില്ലെന്ന് 2010 ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ചെന്നാണ് ഹർജിക്കാരൻ്റെ ആരോപണം.
Read More: സമ്പൂർണ സാക്ഷരത: കേരളത്തിന്‍റെ അവകാശവാദം പൊള്ളയെന്ന് ഗോവ മുഖ്യമന്ത്രി