ETV Bharat / state

വയനാട് ദുരിതാശ്വാസത്തിന്‍റെ പേരിൽ അനധികൃത പണപ്പിരിവ്; കോൺഗ്രസ്‌ പ്രവർത്തകന് സസ്‌പെന്‍ഷന്‍ - Congress Worker Suspended - CONGRESS WORKER SUSPENDED

ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം അനസിനെതിരെ പാര്‍ട്ടി നടപടി. വയനാടിനായി അനധികൃത പണപ്പിരിവ് നടത്തിയതെന്നാണ് കേസ്. നടപടി അജല്‍ ദിവാനന്ദിന്‍റെ പരാതിയില്‍.

CONGRESS WORKER SUSPENDED  WAYANAD RELIEF FUND SCAM CONGRESS  വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്  കോൺഗ്രസ്‌ ചേളന്നൂർ സസ്പെന്‍ഷന്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 12, 2024, 9:50 AM IST

കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്‍റെ പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ്‌ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം അനസിനെതിരെയാണ് നടപടി. ജില്ല കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മിഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ നടപടിയെടുത്തത്.

വയനാട് ദുരിതാശ്വാസത്തിന്‍റെ പേരില്‍ പിരിവെടുത്ത ശേഷം തുക വകമാറ്റിയെന്നായിരുന്നു പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന് മണ്ഡലം പ്രസിഡന്‍റ് അജല്‍ ദിവാനന്ദിന്‍റെ പരാതിയിലാണ് നടപടി. ഡിസിസി നേതൃത്വത്തിനും പരാതി ലഭിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തിലുള്ള സമിതിയേയാണ് ചുമതലപ്പെടുത്തിയത്.

Also Read: കണ്ണീരോർമയായി ജെൻസൺ: സംസ്‌കാരം ഇന്ന് വൈകിട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.