ETV Bharat / state

കോൺഗ്രസിന്‍റെ 'സമരാഗ്‌നി'ക്ക് ഇന്ന് തുടക്കം ; പ്രക്ഷോഭം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ - congress protest samragni

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്‌നിക്ക് ഇന്ന് കാസര്‍കോട് തുടക്കം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്‌നി 14 ജില്ലകളിലും പര്യടനം നടത്തും.

congress samaragni  സമരാഗ്നിക്ക് ഇന്ന് തുടക്കം  protest against state government  പ്രക്ഷോഭം വി ഡി സതീശൻ നയിക്കും  14 ജില്ലകളിലും പര്യടനം
കോൺഗ്രസിന്‍റെ "സമരാഗ്നി"ക്ക് ഇന്ന് തുടക്കം
author img

By ETV Bharat Kerala Team

Published : Feb 9, 2024, 7:44 AM IST

കാസർകോട് : കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും (K Sudhakaran) പ്രതിപക്ഷ നേതാവ് വി ഡി സതീശനും (V D Satheesan) നയിക്കുന്ന സമരാഗ്‌നി പ്രക്ഷോഭം ഇന്ന് (09-02-2024) കാസര്‍കോട് ആരംഭിക്കും (Congress's "Samaragni" begins today). വൈകിട്ട് നാലിന് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി സമരാഗ്‌നിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍ എം പി, എം എം ഹസന്‍, കെ മുരളീധരന്‍ തുടങ്ങിയവരും ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്‌നി 14 ജില്ലകളിലും പര്യടനം നടത്തും.

കോഴിക്കോട് കടപ്പുറത്തും കൊച്ചി മറൈൻ ഡ്രൈവിലും തൃശൂർ തേക്കിൻകാട് മൈതാനത്തും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തും ഉൾപ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സമ്മേളനങ്ങളുണ്ട്. പ്രധാന ജില്ലകളിൽ ഒന്നിലധികം പൊതുസമ്മേളനങ്ങളുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ മൂന്നുവീതവും കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ രണ്ടുവീതവും കാസർകോട്, വയനാട്, പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

15 ലക്ഷം പ്രവർത്തകര്‍ സമരാഗ്‌നിയുടെ ഭാഗമാകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. വ്യത്യസ്‌ത മേഖലകളില്‍ കഷ്‌ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്‌ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുമെന്നും നേതാക്കൾ അറിയിച്ചു.

കർഷകർ, തൊഴിലാളികൾ, യുവജനങ്ങൾ, സ്‌ത്രീകൾ, ജനകീയസമരങ്ങളിൽ പങ്കെടുത്തവർ, കലാസാഹിത്യരംഗത്തെ പ്രമുഖർ, പൊലീസിന്‍റെയും മാഫിയകളുടെയും അക്രമത്തിനിരയായവർ, ദുരിതമനുഭവിക്കുന്ന പ്രവാസികൾ, ലൈഫ് ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതിയിൽനിന്ന് തഴയപ്പെട്ടവർ, സാമൂഹ്യക്ഷേമ പെൻഷൻ കിട്ടാത്തവർ തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളുമായി സംവദിക്കാനും പരാതികൾ കേൾക്കാനുമാണ് തീരുമാനം. 29 ന് തിരുവനന്തപുരത്താണ് സമരാഗ്‌നിയുടെ സമാപനം. സമാപന സമ്മേളനത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ, പ്രിയങ്കാ ഗാന്ധിയോ പങ്കെടുത്തേക്കും.

അതേസമയം കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന് പറഞ്ഞ് കേരളത്തിലെ ഇടത് മുന്നണി വ്യാഴാഴ്‌ച (08-02-2024) ജന്തര്‍ മന്തറില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ കേരള സര്‍ക്കാരിന്‍റെ ധൂര്‍ത്താണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് വി ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ വാദം.

ALSO READ : ആലപ്പുഴ യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷം: പൊലീസ് പ്രവർത്തകരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല; മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.