ETV Bharat / state

കേന്ദ്ര ബജറ്റ്; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രഖ്യാപനമെന്ന് കോൺഗ്രസ് നേതാക്കൾ

കേന്ദ്ര ബജറ്റ്: പൊള്ളയായ വാദഗതികളാണ് കേന്ദ്രം ഉന്നയിച്ചതെന്ന് കെ സുധാകരൻ. കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നുവെന്ന് വി ഡി സതീശന്‍

K Sudhakaran  VD Satheesan  കെപിപിസിസി പ്രസിഡന്‍റ് കെ സുധാകരൻ  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  കേന്ദ്ര ബജറ്റ്  2024 2025 union budget
K Sudhakaran And VD Satheesan Opposes The Union Budget
author img

By ETV Bharat Kerala Team

Published : Feb 1, 2024, 10:30 PM IST

തിരുവനന്തപുരം : സര്‍ക്കാരിന്‍റെ നേട്ടങ്ങളുടെ അവകാശവാദങ്ങള്‍ ഉന്നയിക്കാനാണ് ബജറ്റ് പ്രസംഗത്തെ വിനിയോഗിച്ചതെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഗിമ്മിക്കുകളാണ് ധനമന്ത്രി ബജറ്റിലെ വാചക കസര്‍ത്തെന്നും കെ പി പി സി സി പ്രസിഡന്‍റ് കെ സുധാകരൻ. പൊള്ളയായ വാദഗതികളാണ് ബജറ്റിൽ കേന്ദ്രം ഉന്നയിച്ചത്. വന്‍കിട മുതലാളിമാര്‍ക്ക് പരിഗണന നല്‍കിയപ്പോള്‍ സാധാരണ ജനങ്ങളെ തഴഞ്ഞു. അവരുടെ ജീവിത ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്ന നിര്‍ദ്ദേശങ്ങളൊന്നു ബജറ്റിലില്ലെന്നും സുധാകരൻ പറഞ്ഞു.

25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി എന്നു പറയുമ്പോള്‍,ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യ ഇപ്പോഴും വളരെ പിറകിലാണ്. കൂടാതെ ആളുകളുടെ ശരാശരി വരുമാനത്തില്‍ 50 ശതമാനം വര്‍ധന ഉണ്ടായി എന്നത് വിശ്വാസയോഗ്യമല്ല. എന്‍ഡിഎ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ നേട്ടമായി ആഘോഷിക്കുന്നത് റോഡ്, റെയില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനമാണ്. എന്നാല്‍ മൂലധന നിക്ഷേപം 13.71 ലക്ഷം കോടിയില്‍ നിന്ന് 12.71 ലക്ഷം കോടിയായി കുറഞ്ഞു എന്ന് ബജറ്റ് രേഖകളില്‍ കാണുന്നു. ഒരു ലക്ഷം കോടി രൂപയുടെ ഭീകരമായ കുറവ്. 10 കോടി പേര്‍ക്ക് പാചകവാതകം കണക്ഷന്‍ നൽകിയപ്പോള്‍ സിലിണ്ടറിന്‍റെ വില 2014 ലെ 434 രൂപയില്‍നിന്ന് 960 രൂപയായത് വിസ്‌മരിക്കരുത്.

ഇന്ധനവില , പാചകവാതക വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. വിലക്കയറ്റം, തൊഴിലില്ലായ്‌മ എന്നിവ നിയന്ത്രിക്കുന്നതിന് നിര്‍ദ്ദേശങ്ങളൊന്നുമില്ല. ആദായനികുതി സ്ലാബിലും മാറ്റം വരുത്തിയില്ല. സാധാരണക്കാരന്‍റെ ജീവിത ദുരിതം ലഘൂകരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഇടം പിടിച്ചില്ല. എന്നാല്‍ കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്നു കുറച്ച് 22 ശതമാനത്തില്‍ എത്തിച്ചു.

രാജ്യത്തെ അഴിമതി തുടച്ചു നീക്കിയെന്ന് ബജറ്റില്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ അഴിമതി സൂചികയില്‍ ഇന്ത്യ 93-ാം സ്ഥാനത്താണെന്ന ട്രാന്‍സ്‌പരന്‍സി ഇന്‍റര്‍നാഷണലിന്‍റെ റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ ശതകോടികളുടെ അഴിമതികളാണ് സി.എ.ജി റിപ്പോര്‍ട്ടുകളില്‍ ഇടംപിടിച്ചതെന്നും അതിന്‍റെ പേരില്‍ സ്വീകരിച്ച പ്രതികാര നടപടി രാജ്യം മറന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

കേരളത്തിന് ഇത്തവണയും നിരാശമാത്രം.കേരളത്തില്‍ റബ്ബര്‍ കര്‍ഷകരെ പാടെ മറന്നു. താങ്ങു വില 250 രൂപ ആക്കണമെന്ന ആവശ്യത്തെ കുറിച്ചും പരാമര്‍ശമില്ല. റെയില്‍വേ, തുറമുഖം വികസനം ഉള്‍പ്പെടെയുള്ളവയ്ക്ക് കാര്യമായ സാമ്പത്തിക സഹായം നല്‍കിയില്ല. സംസ്ഥാനത്തോടുള്ള അവഗണന ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ ബിജെപി ഭരണകൂടം ആവര്‍ത്തിച്ചെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

അതേസമയം നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണെന്നും കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബജറ്റില്‍ കോര്‍പ്പറേറ്റുകളോട് വിധേയത്വം പുലര്‍ത്തുകയും പാവങ്ങളോട് അനുതാപവുമില്ലെന്നും അടുത്ത പൊതുബജറ്റും ഞങ്ങള്‍ തന്നെ അവതരിപ്പിക്കുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ തയാറാകാത്തത് ജനങ്ങളോടുള്ള ബി.ജെ.പി സര്‍ക്കാരിന്‍റെ വെല്ലുവിളിയാണ്. 'നാരി ശക്തി' എന്ന് പ്രധാനമന്ത്രി അടിക്കടി പറയുന്നുണ്ടെങ്കിലും പാചകവാതക വില കുറയ്ക്കാന്‍ തയാറായിട്ടില്ല. രാജ്യത്ത് തൊഴിലായ്‌മ കുതിച്ചുയരുമ്പോഴും തൊഴില്‍ നല്‍കുന്നതിന് വേണ്ടിയുള്ള കാര്യമായ പദ്ധതികളൊന്നും ബജറ്റിലില്ല. ക്യാപിറ്റല്‍ എക്സ്പെന്‍റിച്ചര്‍ കൂടുമ്പോള്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുമെന്ന സ്ഥിരം പല്ലവിയാണ് ഈ ബജറ്റിലുമുള്ളത്. കര്‍ഷക സമൂഹത്തിനോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാട്ടുന്നത്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള യാതൊരു പ്രഖ്യാപനവും ബജറ്റിലില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സമൂഹിക സുരക്ഷാ പെന്‍ഷന്‍ എന്നിവയുടെ വിഹിതത്തിലും കാലാനുസൃതമായ വര്‍ധനവില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.