കോട്ടയം : ബിജെപിയുടെ ബി ടീമാണ് സി പി എം എന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാമുന്നണിയെ ദുർബലപ്പെടുത്താനാണ് സി പി എം ശ്രമമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇതിന്‍റെ തെളിവാണ് ഇ പി ജയരാജൻ്റെ പ്രസ്‌താവന.
രാജീവ് ചന്ദ്രശേഖറും ഇപി ജയരാജനും തമ്മിൽ അടുത്ത ബിസിനസ് ബന്ധമാണുള്ളത്. ഈ ബിസിനസ് ബന്ധം നിലവിൽ ഉള്ളതുകൊണ്ടാണ് എൽഡിഎഫ് കൺവീനർ ബിജെപി സ്ഥാനാർഥികളെ പുകഴ്ത്തി പറഞ്ഞതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Also Read : ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ഇപി ജയരാജന്‍റെ ബിസിനസ് പങ്കാളിയെന്ന് രമേശ് ചെന്നിത്തല
ബി ജെ പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. ബിജെപിയെ ശക്തിപ്പെടുത്താനാണ് എൽഡിഎഫ് ശ്രമം. ജനങ്ങൾ ഇത് തിരിച്ചറിയും. കേരളത്തില്‍ ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.