ETV Bharat / state

കന്നിയങ്കത്തിന് വയനാട്ടിലെത്തി പ്രിയങ്ക ഗാന്ധി; ഉജ്ജ്വല വരവേൽപ്പുമായി കോണ്‍ഗ്രസ്, നാളെ പത്രികാ സമര്‍പ്പണവും റോഡ് ഷോയും

മൈസൂരുവില്‍ നിന്നും റോഡ് മാര്‍ഗമാണ് സോണിയ ഗാന്ധി വയനാട്ടിലെത്തിയത്. മാതാവ് സോണിയ ഗാന്ധി, ഭർത്താവ് റോബർട് വദ്ര, മകൻ രെഹാനും പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടിലെത്തി

PRIYANKA GANDHI ARRIVES IN WAYANAD  WAYANAD BYELECTION  RAHUL GANDHI AND PRIYANKA  KERALA BYELECTION
Priyanka Gandhi Arrives in Wayanad (Etv Bharat, Social Media)
author img

By ETV Bharat Kerala Team

Published : Oct 22, 2024, 10:31 PM IST

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനായി യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. നാളെ (ഒക്‌ടോബര്‍ 23) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായാണ് പ്രിയങ്ക കുടുംബസമേതം വയനാട്ടിലെത്തിയത്. മൈസൂരുവില്‍ നിന്നും റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തിയത്. മാതാവ് സോണിയ ഗാന്ധി, ഭർത്താവ് റോബർട് വദ്ര, മകൻ രെഹാനും പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടിലെത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിക്കും കുടുംബത്തിനും ഊഷ്‌മള സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്.

മൈസൂരിൽ വിമാനമിറങ്ങി റോഡ് മാർഗം ബത്തേരിയിൽ എത്തിയ പ്രിയങ്കയെയും കുടുംബത്തെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ഉള്‍പ്പെടെയുള്ളവരാണ് സ്വീകരിച്ചത്. അതേസമയം, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാല്‍ രാഹുല്‍ ഗാന്ധി നാളെയാകും വയനാട്ടിലെത്തുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സുൽത്താൻ ബത്തേരിയിലെത്തിയ പ്രിയങ്ക ഗാന്ധി അപ്രതീക്ഷിത ഗൃഹ സന്ദർശനവും നടത്തി. സുൽത്താൻ ബത്തേരി കരുമാന്‍കുളം ത്രേസ്യയുടെ വീട്ടിലാണ് അപ്രതീക്ഷിതമായി പ്രിയങ്ക ഗാന്ധി എത്തിയത്. ‌മൈസൂരിൽ നിന്ന് ബത്തേരി സപ്ത ഹോട്ടലിലേക്കുള്ള യാത്രയിലാണ് പ്രിയങ്ക ത്രേസ്യയുടെ വീട്ടിലെത്തിയത്. 20 മിനിറ്റോളം ത്രേസ്യയുടെ വീട്ടില്‍ ചിലവഴിച്ചു.

PRIYANKA GANDHI ARRIVES IN WAYANAD  WAYANAD BYELECTION  RAHUL GANDHI AND PRIYANKA  KERALA BYELECTION
Priyanka Gandhi's home visit in Sultan Bathery (Social Media)

നാളെ രാവിലെ 11 മണിക്ക് കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡിൽ നിന്ന് രാഹുലും പ്രിയങ്ക ഗാന്ധിയും റോഡ് ഷോ നടത്തും. ശേഷം, 12 മണിക്കാകും ജില്ലാ കലക്‌ടർക്ക് മുമ്പാകെ പ്രിയങ്ക പത്രിക സമർപ്പിക്കുക. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തുടങ്ങിയ നേതാക്കളും നാളെ വയനാട്ടിലെത്തും. പരമാവധി നേതാക്കളെ സംഘടിപ്പിച്ച് പ്രചാരണം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ദിവസം തന്നെ വയനാട്ടില്‍ പ്രചാരണം തുടങ്ങിയ യുഡിഎഫിന്‍റെ പ്രചാരണ പരിപാടികള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രിയങ്കാ ഗാന്ധി എത്തിയതോടെ എല്ലാ മണ്ഡലങ്ങളിലും റോഡ് ഷോ ഉള്‍പ്പടെയുള്ള പരിപാടികള്‍ നടക്കും. തുടക്കത്തില്‍ 10 ദിവസം വയനാട്ടിലെ പ്രചാരണപരിപാടികള്‍ക്കായി പ്രിയങ്കാഗാന്ധി മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തേണ്ടതിനാല്‍ ഇതുകൂടി പരിഗണിച്ചാവും വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം.

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വയനാട്ടിൽ പ്രിയങ്ക വിജയിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുകയാണ്, അവർ വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. വയനാട്ടിലെ ജനങ്ങൾ രണ്ട് പാർലമെന്‍റ് അംഗങ്ങളെയാണ് നല്‍കാൻ പോകുന്നത്, ഒന്ന് താനും ഒന്ന് തന്‍റെ സഹോദരിയുമാണെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.

Read Also: കന്നിയങ്കത്തിനൊരുങ്ങി പ്രിയങ്ക; നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.