ETV Bharat / state

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോൺഗ്രസ് നേതാവ് - MURDER ACCUSEDS SON WEDDING - MURDER ACCUSEDS SON WEDDING

കോൺഗ്രസ് നേതാവ് പ്രമോദ് പെരിയ, ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിന്‍റെ ചിത്രം പുറത്ത്.

CONGRESS LEADER ATTENDED WEDDING  PERIYA DOUBLE MURDER CASE  MURDER CASE ACCUSEDS SON WEDDING  പെരിയ ഇരട്ടക്കൊലക്കേസ്
MURDER ACCUSEDS SON WEDDING (Source: Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 8, 2024, 5:32 PM IST

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തതിന്‍റെ ചിത്രം പുറത്ത്. കേസിലെ 13-ാം പ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ ബാലകൃഷ്‌ണന്‍റെ മകന്‍റെ കല്യാണ സൽക്കാരത്തിലാണ് കോൺഗ്രസ് പെരിയ മണ്ഡലം പ്രസിഡന്‍റ്‌ പ്രമോദ് പെരിയ പങ്കെടുത്തത്.

ബാലകൃഷ്‌ണന്‍റെ മകന്‍റെ കല്യാണം കഴിഞ്ഞ ദിവസം പയ്യന്നൂരിൽ വെച്ചാണ് നടന്നത്. പിന്നീട് കല്യാണ സൽക്കാരം ചൊവ്വാഴ്‌ച പെരിയയിലെ ഓഡിറ്റോറിയത്തിലായിരുന്നു. ഇതേ ചിത്രത്തിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമനുമുണ്ട്.

കല്യാണ ചടങ്ങിൽ പങ്കെടുത്തത് വിവാദമാക്കേണ്ടതില്ലെന്നാണ് പ്രമോദ് പെരിയയുടെ വിശദീകരണം. ബാലകൃഷ്‌ണന്‍റെ ബന്ധുവായ ഡോക്‌ടർ ക്ഷണിച്ചതുകൊണ്ടാണ് ചടങ്ങിൽ പങ്കെടുത്തതെന്നും പ്രമോദ് പറയുന്നു.

ALSO READ: 'വടക്കേ ഇന്ത്യക്കാര്‍ വെള്ളക്കാരെ പോലെ, തെക്കുള്ളവര്‍ ആഫ്രിക്കന്‍സിനെ പോലെയും'; സാം പിത്രോദയുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.