ETV Bharat / state

'കെ സി വേണുഗോപാലിനെതിരെ വ്യക്തിഹത്യ': പി വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് - Congress complaint against Anwar

കെ സി വേണുഗോപാലിനെ വ്യക്തിഹത്യ നടത്തിയെത്ത് ആരോപിച്ച് എം ലിജു പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

LOK SABHA ELECTION 2024  P V ANWAR  ELECTION COMMISSION  CONGRESS
Congress filed a complaint against PV Anwar with the Election Commission
author img

By ETV Bharat Kerala Team

Published : Apr 23, 2024, 10:56 PM IST

ആലപ്പുഴ: യുഡിഎഫ് സ്ഥാനാർഥി കെ സി വേണുഗോപാലിനെതിരായി പി വി അൻവർ എംഎൽഎ നടത്തിയ മോശം പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. പരാമർശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ സി വേണുഗോപാലിൻ്റെ ചീഫ് ഇലക്ഷൻ ഏജൻ്റ് അഡ്വ. എം ലിജു ആണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. അൻവറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് കേസ് എടുക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

Also Read: 'നെഹ്‌റു കുടുംബത്തോട് പോലും കൂട്ടിച്ചേർത്ത് പറയാനുള്ള അർഹത രാഹുലിനില്ല': പിവി അൻവർ

ഏപ്രിൽ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി വി അൻവറിൻ്റെ വിവാദ പരാമർശം. റാലിയിൽ നടത്തിയ പ്രസംഗത്തിൽ കെ സി വേണുഗോപാലിനെ വ്യക്തിപരമായി അവഹേളിക്കുന്ന പരാമർശമാണ് പി വി അൻവർ നടത്തിയത്. ജനപ്രതിനിധി കൂടിയായ പിവി അൻവർ നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്ന് എം ലിജു പരാതിയിൽ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.