ETV Bharat / state

ജോസ് കെ മാണി സിപിഎം അരക്കില്ലത്തിൽ കിടന്ന് വെന്തുരുകരുത്, മടങ്ങി വരണം; കോൺഗ്രസ് മുഖപത്രം - VEEKSHANAM ABOUT KERALA CONGRESS - VEEKSHANAM ABOUT KERALA CONGRESS

കേരള കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കോട്ടയം ലോക്‌സഭ സീറ്റിൽ ചാഴിക്കാടന്‍റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്‌സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതാവുമെന്നും പത്രത്തിന്‍റെ മുഖപ്രസംഗത്തില്‍ പറയുന്നു.

KERALA CONGRESS  JOSE K MANI  VEEKSHANAM DAILY  CONGRESS
Jose k Mani (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 15, 2024, 12:26 PM IST

കോട്ടയം : ജോസ് കെ മാണി സിപിഎം അരക്കില്ലത്തിൽ കിടന്ന് വെന്തുരുകരുതെന്ന് വീക്ഷണം പത്രത്തിന്‍റെ മുഖ പ്രസംഗം. കോട്ടയം ലോക്‌സഭ സീറ്റിൽ ചാഴിക്കാടന്‍റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്‌സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്‌റ്റ് പാർട്ടികൾക്കും ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കോൺഗ്രസിനെപ്പോലെ ഘടക കക്ഷികള കരുതാൻ സിപിഎം തയാറാകില്ലെന്ന മുന്നറിയിപ്പും മുഖപത്രം നല്‍കുന്നു. ഘടക കക്ഷിയുടെ ആവശ്യങ്ങൾ നിരാകരിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്ന രീതി കോൺഗ്രസിനില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്ലിം ലീഗിന് രാജ്യസഭ സീറ്റ് നൽകിയത് മുന്നണി മര്യാദയുടെ പേരിലാണെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.

KERALA CONGRESS  JOSE K MANI  VEEKSHANAM DAILY  CONGRESS
Congress daily Veekshanam (Source: ETV Bharat Reporter)

കെഎം മാണി വത്തിക്കാൻ പോലെ കാത്ത് സൂക്ഷിച്ച പാലായിൽ ജോസ് കെ മാണി തോറ്റത് കേരള കോൺഗ്രസിന്‍റെ ചരിത്രത്തിൽ ഏറ്റവും മോശപ്പെട്ട അധ്യായമാണ്. നാല് പതിറ്റാണ്ടിലേറെ കാലം തിരുവിതാംകൂറിലെ കർഷകർക്ക് അവകാശബോധത്തിന്‍റെയും സംഘബോധത്തിന്‍റെയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ എം മാണിയുടെ മകന് കർഷക രാഷ്ട്രീയത്തിന്‍റെ നഴ്‌സറി പാഠങ്ങൾ പോലും വശമില്ലെന്നും വീക്ഷണത്തിന്‍റെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

ALSO READ: മുഖ്യമന്ത്രി വിദേശയാത്രയില്‍ ; ഇന്നത്തെ മന്ത്രിസഭായോഗം ഓൺലൈനില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.