ETV Bharat / state

രാഹുൽ ഗാന്ധിയുടെ ഹെലികോപ്‌റ്ററില്‍ പരിശോധന; പ്രതിഷേധമറിയിച്ച് കെപിസിസി - Rahul Gandhis helicopter Inspected

ഒരുപാട് കേന്ദ്രമന്ത്രിമാർ കള്ളപ്പണം ഒഴുക്കിയെന്നും അതിനൊന്നും തെളിവുകൾ ബാക്കി വച്ചിട്ടില്ല എന്നും ഹസൻ ആരോപിച്ചു.

author img

By ETV Bharat Kerala Team

Published : Apr 15, 2024, 7:21 PM IST

Updated : Apr 15, 2024, 7:53 PM IST

M M HASSAN  ELECTION COMMISSION  LOK SABHA ELECTION 2024  RAHUL GANDHI
Congress Against Election Commission Inspected Rahul Gandhis helicopter
രാഹുൽ ഗാന്ധിയുടെ ഹെലികോപ്‌റ്ററില്‍ പരിശോധന; പ്രതിഷേധമറിയിച്ച് കെപിസിസി

കോഴിക്കോട് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിച്ച സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ കള്ളപ്പണം കടത്തിയതിന്‍റെ ഓർമയിലായിരിക്കും പരിശോധന നടന്നതെന്ന് കെപിസിസി ആക്‌ടിങ്‌ പ്രസിഡന്‍റ് എം എം ഹസൻ.

എത്രയെത്ര കേന്ദ്രമന്ത്രിമാരാണ് കള്ളപ്പണം ഒഴുക്കിയത്. തെളിവൊന്നും ബാക്കി വെക്കാതെയാണ് അവർ പണം കടത്തിയത്. അത് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ എന്ന് ഹസൻ ചോദിച്ചു. ആ കൂട്ടത്തിൽ രാഹുൽ ഗാന്ധിയേയും പെടുത്തിയതിൽ ഇലക്ഷൻ കമ്മിഷനോട് അങ്ങേയറ്റത്തെ പ്രതിഷേധം ഉണ്ടെന്നും ഹസൻ പറഞ്ഞു.

തങ്ങളുടേതല്ലാത്ത രണ്ട് മണ്ഡലങ്ങളിൽ സിപിഎം - ബിജെപി അന്തർധാര ശക്തമെന്ന് എം എം ഹസൻ കൂട്ടിച്ചേർത്തു. ഇതിന് ശക്തമായ തെളിവുണ്ടെന്നും ഹസൻ കോഴിക്കോട് പറഞ്ഞു. ബിജെപിയുടെ പ്രകടന പത്രിക മുളയിൽ കെട്ടിയ കൊട്ടാരമെന്നും ഹസൻ പരിഹസിച്ചു. സംഘപരിവാർ അജണ്ടയാണ് പ്രകടന പത്രികയിൽ തെളിഞ്ഞത്. ഇത് നടപ്പാക്കാൻ ശ്രമിച്ചാൽ രാജ്യത്തിൻ്റ മതേതരത്വം തകരുമെന്നും എം എം ഹസൻ പറഞ്ഞു.

Also read : വയനാട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ ഇസിഐ പരിശോധന - Rahuls Helicopter Inspected By ECI

Last Updated : Apr 15, 2024, 7:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.