കോട്ടയം: കോൺക്രീറ്റ് കമ്പനിയിലെ തൊഴിലാളിയായ അസം സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തിലൂടെയെന്ന് എസ്‌പി കെ കാർത്തിക്. സ്വാഭാവിക മരണം ആണെന്നാണ് അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ പൊലീസ് കരുതിയത്. എന്നാൽ അസ്വഭാവികത തോന്നിയപ്പോൾ അന്വേഷണം വിപുലീകരിച്ചപ്പോഴാണ് കൊലപാതകമാണെന്ന് തെളിയുന്നതും പ്രതിയെ അറസ്‌റ്റ് ചെയ്‌തതെന്നും എസ് പി വ്യക്തമാക്കി.
ഏപ്രിൽ 26നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കൊലപാതകം സ്വഭാവിക മരണമാക്കി മാറ്റാനാണ് പ്രതി ശ്രമിച്ചത്. കോട്ടയം വാകത്താനത്ത് കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിലിട്ട് അസം സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സഹപ്രവർത്തകനായ തമിഴ്‌നാട് സ്വദേശി പാണ്ടി ദുരൈ (29) ആണ് പിടിയിലായത്.
അസം സ്വദേശി ലേമാൻ കിസ്‌ക് (19) ആണ് കൊല്ലപ്പട്ടത്. കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്‍റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ കമ്പനിയിലെ ഹെൽപ്പർ ആയ ലേമാനെ കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വാകത്താനം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.
പ്രഥമ ദൃഷ്‌ടിയില്‍ അസ്വഭാവിക മരണത്തിന് കേസ് രജിസ്‌റ്റർ ചെയ്യുകയും, തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Also Read: പ്രണയിച്ചതിന് മര്‍ദനം; സഹോദരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി സഹോദരി