ETV Bharat / state

കള്ളവോട്ടിന് കൂട്ടുനിന്നെന്ന പരാതി; ബിഎൽഒയ്ക്ക് സസ്‌പെൻഷൻ - BLO suspended in kasaragod - BLO SUSPENDED IN KASARAGOD

കള്ളവോട്ടിന് കൂട്ടുനിൽക്കുന്നുവെന്ന പരാതിയിൽ ബിഎൽഒയെ സസ്‌പെന്‍റ് ചെയ്‌ത് കാസർകോട് ജില്ലാ കളക്‌ടർ. ഇരട്ടവോട്ടിനെ കുറിച്ച് സംസാരിക്കുന്ന ഓഡിയോ സഹിതമായിരുന്നു പരാതി.

COMPLAINT OF COMPLICITY FAKE VOTE  BOGUS VOTING CASE IN KASARAGOD  BLO SUSPENDED IN KASARAGOD  കള്ളവോട്ടിന് കൂട്ടുനിന്നെന്ന പരാതി
Lok sabha election 2024: Election Officer suspended BLO for complicity fake voting
author img

By ETV Bharat Kerala Team

Published : Apr 23, 2024, 8:21 PM IST

കാസർകോട്: കള്ളവോട്ടിന് കൂട്ടുനിൽക്കുന്നു എന്നാരോപിച്ച് നൽകിയ പരാതിയിൽ ബിഎൽഒയ്ക്ക് സസ്പെൻഷൻ. തൃക്കരിപ്പൂർ നിയമസഭ മണ്ഡലത്തിൽ ചീമേനി ഇരുപതാം ബൂത്തിലെ ബി എൽ ഒ എം രവിയെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്‌ടർ കെ ഇമ്പശേഖർ സസ്പെൻ്റ് ചെയ്‌തത്.

ചീമേനി ചെമ്പ്രക്കാനം സ്വദേശി എം വി ശിൽപരാജ് ജില്ല കളക്‌ടർക്ക് നൽകിയ പരാതിയിലാണ് നടപടി. ഓഡിയോ അടക്കം ഹാജരാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കള്ളവോട്ടിനു കൂട്ടുനിൽക്കുന്നതായും അഞ്ചോളം ഇരട്ട വോട്ടുകൾ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു യുവാവിന്‍റെ പരാതി.

ഇരട്ടവോട്ടിനെ കുറിച്ച് സംസാരിക്കുന്ന ഓഡിയോ സഹിതമാണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഫീൽഡ് ഓഫീസർ ഇടതുപക്ഷത്തിന് വേണ്ടി തെരഞ്ഞെടുപ്പ് ക്രമക്കേടിന് കൂട്ടുനിൽക്കുന്നതെന്നാണ് യുവാവിന്‍റെ പരാതി.

ഇടതുപക്ഷത്തിന് രണ്ട് വോട്ട് അധികം കിട്ടട്ടെയെന്ന് ഓഡിയോയിൽ ഉദ്യോഗസ്ഥൻ പറയുന്നതായും ഉണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും, വിജിലൻസ് & അഴിമതി നിരോധന ബ്യൂറോ ഡയറക്‌ടർക്കും ഇന്‍റലിജൻസ് എഡിജിപിക്കും വിജിലൻസ് ഡിവൈഎസ്‌പിക്കുമാണ് പരാതി നൽകിയത്.

Also Read: കാസര്‍കോട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കള്ളവോട്ടിന് കൂട്ടുനിൽക്കുന്നതായി പരാതി ; ഓഡിയോ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.