കോഴിക്കോട് : ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ കീഴിൽ വിവിധ സ്ഥലങ്ങളിലേക്കായി നാല്‌പതോളം ബസുകൾ ജീവകാരുണ്യ സർവീസ് നടത്തി. ഇന്ന് സർവീസ് നടത്തിയത്. പെരുമണ്ണ വള്ളിക്കുന്നിലെ അർജിത്ത് എന്ന ആറുമാസം പ്രായമുള്ള കൊച്ചു കുഞ്ഞിന് വേണ്ടിയാണ്. കരൾ മാറ്റിവെച്ചെങ്കിൽ മാത്രമേ അർജിത്തിൻ്റെ ജീവൻ നിലനിർത്താനാവു.
60 ലക്ഷം രൂപ വേണം കരൾ മാറ്റിവെക്കാൻ. കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ സംഖ്യ. ഇക്കാര്യം അറിഞ്ഞാണ് പന്തീരാങ്കാവ് മിനി ബസ് കൂട്ടായ്‌മ കാരുണ്യ യാത്ര എന്ന പേരിൽ ഇന്ന് സർവീസ് നടത്തുന്നത്. ബസുടമകളും ജീവനക്കാരും വലിയ പ്രതിസന്ധിയിലാണെങ്കിലും അർജിത്ത് മോന്‍റെ ജീവനുവേണ്ടി നാടിനൊപ്പം ചേരുകയായിരുന്നു.
നോട്ടീസ് പതിച്ച ബക്കറ്റുമായി ജീവനക്കാരെത്തുമ്പോൾ ബസിലെ യാത്രക്കാരും മനസറിഞ്ഞ് പണം നൽകി. ഇഷ്‌ട മുള്ള തുക നൽകാവുന്നത് കൊണ്ട് എല്ലാവരുംസഹായിച്ചു .ഇതിന് സമാനമായ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പ്രവർത്തകർ ഇനിയും സമൂഹത്തിന്‍റെ പ്രയാസമറിഞ്ഞ് അർജിത്തിനെപോലെ മോനെ പോലെ സഹായം വേണ്ടവർക്ക് താങ്ങായി നിൽക്കും.