കോഴിക്കോട് : കോളജ് ഹോസ്‌റ്റലിൽ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളജിലെ എം.എ ഹിസ്‌റ്ററി രണ്ടാംവർഷ വിദ്യാർഥിനി റാനിയ ഇബ്രാഹിമാണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ ഹോസ്‌റ്റലിൽ നിന്നും കോളജിലേക്ക് പോകാനിറങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു (College Student Died After Collapsed In The Hostel In Kozhikode).
കതിരൂർ വേറ്റുമ്മൽ രതീഷ് റോഡിലെ പ്രതീക്ഷയിൽ ഇബ്രാഹിമിന്‍റെയും നൗഷീനയുടെയും മകളാണ് റാനിയ. ഫാത്തിമയാണ് സഹോദരി. ഗവ.ബ്രണ്ണൻ കോളജ് പൂർവ വിദ്യാർഥിനിയും കണ്ണൂർ യൂണിവേഴ്‌സിറ്റി ബിഎ ഹിസ്‌റ്ററി റാങ്ക് ജേതാവുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കോളജിൽ പൊതുദർശനത്തിന് വച്ചു.
ALSO READ:കായിക പരിശീലനം കഴിഞ്ഞ് വിശ്രമിച്ച പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു - Kottayam Student Death
വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു: കായിക പരിശീലനത്തിന് ശേഷം വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പാലായിൽ സ്വകാര്യ ടർഫിൽ കായിക പരിശീലനത്തിന് ശേഷം വിശ്രമിക്കവേയായിരുന്നു പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചത് (Student Died While Resting After Sports Training). പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്‌ണയാണ് മാർച്ച് 21 ന് മരിച്ചത്. കടപ്പാട്ടൂരിലെ സ്വകാര്യ ടർഫിൽ രാവിലെ എട്ടോടെയായിരുന്നു സംഭവം. കാർമ്മൽ പബ്ലിക് സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ഗൗരി കൃഷ്‌ണ.