ETV Bharat / state

ഗുജറാത്തിലെ ഹെലികോപ്‌ടർ അപകടം; മലയാളി സൈനികന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും - Coast Guard helicopter crash - COAST GUARD HELICOPTER CRASH

ഗുജറാത്തിലെ പോർബന്തറിൽ നടന്ന കോസ്‌റ്റ്ഗാർഡിന്‍റെ ഹെലികോപ്‌ടർ അപകടത്തിൽ മരണപ്പെട്ട പൈലറ്റിന്‍റെ മൃതദേഹം ഇന്ന് (സെപ്റ്റംബർ 4) നാട്ടിലെത്തിക്കും. ഔദ്യോഗികമായ സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും.

PILOT DEATH HELICOPTER CRASH  കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ അപകടം  GUJARAT HELICOPTER CRASH  സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും
Vipin Babu (39) (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 4, 2024, 1:00 PM IST

എറണാകുളം : തീരസേനയുടെ (കോസ്‌റ്റ്ഗാർഡ്) ഹെലികോപ്‌ടർ അപകടത്തിൽപെട്ട് മരിച്ച സൈനികൻ വിപിൻ ബാബുവിൻ്റെ മൃതദേഹം ഇന്ന് (സെപ്റ്റംബർ 4) ഉച്ചയോടെ കൊച്ചിയിലെത്തിക്കും. ഗുജറാത്തിലെ പോർബന്തറിൽ നടന്ന രക്ഷാപ്രവർത്തനത്തിനിടെയായിരുന്നു സീനിയർ ഡെപ്യൂട്ടി കമാന്‍ഡന്‍റ് മാവേലിക്കര സ്വദേശി വിപിൻ ബാബു (39) മരിച്ചത്. പോർബന്തറിൽ നിന്ന് അഹമ്മദാബാദ് വഴി ഉച്ചക്ക് ഒരു മണിയോടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുടർന്ന് പ്രത്യേക സൈനിക വാഹനത്തിൽ മാവേലിക്കരയിലേക്ക് കൊണ്ടു പോകും. ഔദ്യോഗികമായ സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. ഗുജറാത്തിലെ കനത്ത മഴയിലും ചുഴലിക്കാറ്റിലും രക്ഷാപ്രവർത്തനത്തനം നടത്തുന്നതിനിടെ വിപിൻ പൈലറ്റായിരുന്ന അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്‌ടർ (എഎൽഎച്ച്) തിങ്കളാഴ്‌ച (സെപ്റ്റംബർ 3) രാത്രി നിയന്ത്രണം വിട്ടു കടലിൽ വീഴുകയായിരുന്നു.

പോർബന്തർ തീരത്തുനിന്ന് 45 കിലോമീറ്റർ അകലെ കടലിൽ ഹരി ലീല എന്ന എണ്ണക്കപ്പലിലെ ജോലിക്കാരെ രക്ഷിക്കാനാണ് ഹെലികോപ്‌ടർ പുറപ്പെട്ടത്. എന്നാൽ പ്രതികൂല കാലാവസ്ഥയിൽ കോപ്‌ടർ അപകടത്തിൽ പെടുകയായിരുന്നു. എയർഫോഴ്‌സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ പരേതനായ ആർസി ബാബുവിന്‍റെയും ശ്രീലത ബാബുവിന്‍റെയും മകനാണ് വിപിൻ. ഡൽഹിയിൽ മിലിറ്ററി നഴ്‌സായി ജോലി ചെയ്യുന്ന ശിൽപയാണ് ഭാര്യ. സെനിത് മകനാണ്.

Also Read: റഷ്യയില്‍ കാണാതായ ഹെലികോപ്‌ടര്‍ തകര്‍ന്നതായി സ്ഥിരീകരണം; 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.