ETV Bharat / state

'ഒന്നും മറയ്ക്കാനില്ല, സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനം'; ഗവർണർക്ക് മറുപടി നൽകി മുഖ്യമന്ത്രി

ദി ഹിന്ദുവിലെ വിവാദ പരാമർശങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയത്. ഗവര്‍ണറുടെ അധികാരപരിധിയും മറുപടിയിൽ മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.

CM PINARAYI VIJAYAN  ARIF MOHAMMED KHAN  ദി ഹിന്ദു വിവാദം  GOVERNOR
From left Arif Mohammed Khan (Governor), Pinarayi Vijayan (CM) (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 13, 2024, 9:54 PM IST

തിരുവനന്തപുരം : ദി ഹിന്ദുവിലെ വിവാദ പരാമർശങ്ങൾക്ക് ഗവർണർക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നും മറയ്ക്കാനില്ലെന്നും സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനമെന്നുമാണ് ഗവർണർക്ക് നൽകിയ കത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയത്. ഗവര്‍ണറുടെ അധികാരപരിധിയും മറുപടിയിൽ മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.

ദി ഹിന്ദുവിലെ ദേശവിരുദ്ധ പരാമർശത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച് സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാഴ്ത്തിയ ഗവർണർക്ക് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. സ്വർണക്കടത്ത് വിഷയം പരാമർശിച്ചായിരുന്നു തുടക്കം. താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുത്. തനിക്കൊന്നും മറയ്ക്കാനില്ലെന്നും സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധമാണെന്നുമാണ് പറഞ്ഞതെന്ന് ഗവർണർക്ക് അയച്ച കത്തിൽ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികള്‍ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിലും മറുപടിയിൽ കടുത്ത പ്രതിഷേധം അറിയിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തലിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമാണ്.

വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നൽകാൻ കാലതാമസം ഉണ്ടായത്. ബില്ലുകളിൽ ഒപ്പിടാത്ത ഗവര്‍ണറുടെ രീതി പൊതുസമൂഹം അംഗീകരിക്കില്ല. ഗവര്‍ണറുടെ അധികാരപരിധിയും മറുപടിയിൽ മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. കേരള പൊലീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലുള്ള അന്വേഷണ വിവരങ്ങളാണ് പുറത്തുവിട്ടത്.

അത്തരത്തിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രസ്‌താവന നടത്തിയത്. രാജ്യവിരുദ്ധ ശക്തികൾ സ്വർണക്കടത്ത് പണം ഉപയോഗിക്കുന്നതായി പൊലീസിന്‍റെ ഔദ്യോഗിക സൈറ്റിലിലില്ല. സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്നു, നികുതി വരുമാനം കുറയുന്നു എന്ന അർഥത്തിലാണ് ദേശവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയത്.

ഇക്കാര്യം പൊലീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ എടുത്തു പറഞ്ഞു. ഇക്കാര്യത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ശരിയല്ലെന്ന് ഓർമപ്പെടുത്തി കൂടിയാണ് മുഖ്യമന്ത്രിയുടെ കത്ത് അവസാനിക്കുന്നത്. കത്തിലൂടെ മുഖ്യമന്ത്രിയും നിലപാട് കടുപ്പിച്ചതോടെ വരും ദിവസങ്ങളിൽ ഗവർണർ - മുഖ്യമന്ത്രി പോര് മറ്റൊരു തലത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്.

Also Read: 'ചീഫ് സെക്രട്ടറിയ്‌ക്കും ഡിജിപിയ്‌ക്കും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വരാം'; നിലപാട് മയപ്പെടുത്തി രാജ്‌ഭവൻ, വിശദീകരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.