ETV Bharat / state

'കോണ്‍ഗ്രസും ബിജെപിയും ഒരു മനസോടെ പ്രവര്‍ത്തിക്കുന്നു': മുഖ്യമന്ത്രി പിണറായി വിജയൻ

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത് മുഖ്യമന്ത്രി. കോണ്‍ഗ്രസിനും ബിജെപിയ്‌ക്കും വിമര്‍ശനം.

Pinarayi Vijayan Against Congress  മുഖ്യമന്ത്രി പിണറായി വിജയൻ  പാലക്കാട് ഉപതെരഞ്ഞെടുപ്പ്  PINARAYI VIJAYAN ELECTION CAMPAIGN
CM Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

പാലക്കാട്: ബിജെപിയും കോൺഗ്രസും പ്രവർത്തിക്കുന്നത് ഏകമനസോടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേപ്പറമ്പിൽ ഇടതുമുന്നണി പ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 മുതൽ കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒറ്റ മനസോടെയാണ് പ്രവർത്തിക്കുന്നത്.

ആ കക്ഷികളേയും അവയെ പിന്തുണക്കുന്ന വാർത്താ മാധ്യമങ്ങളേയും ജനങ്ങളുടെ പിന്തുണയോടെ പരാജയപ്പെടുത്തിയാണ് 2021-ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയത്. കേന്ദ്രസർക്കാർ ശത്രുതാ മനോഭാവത്തോടെ ഫണ്ടുകൾ തടഞ്ഞതിനാലാണ് ഇടക്കാലത്ത് ക്ഷേമപെൻഷൻ വിതരണത്തിൽ തടസങ്ങൾ നേരിട്ടത്. അത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബിജെപിയും കോൺഗ്രസും യോജിച്ചാണ് നീങ്ങുന്നത്. വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയും അവർക്കുണ്ട്. അവരെയെല്ലാം എതിർത്ത് തോൽപ്പിച്ചാണ് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയത്. ജനക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിപ്പിടിച്ചാണ് എൽഡിഎഫ് എന്നും ജനങ്ങളെ സമീപിച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ മുന്നേറ്റം ജനങ്ങൾക്ക് നേരിട്ടറിയാവുന്നതാണ്. അതാണ് എൽഡിഎഫിൻ്റെ വിജയം. ഈ ഉപതെരഞ്ഞെടുപ്പിലും ജനവികാരം പ്രതിഫലിക്കും. ബിജെപിയെ നേരിടാൻ കോൺഗ്രസിന് കഴിയില്ല. ഇടതുമുന്നണിക്കേ അതിന് സാധിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read :'സ്‌നേഹത്തിന്‍റെ കടയില്‍ അംഗത്വമെടുക്കുന്നു'; കോണ്‍ഗ്രസിന് 'കൈ കൊടുത്ത്' സന്ദീപ് വാര്യര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.