ETV Bharat / state

'മാധ്യമങ്ങൾ വിവാദങ്ങളുടെ പിറകേ പോകുമ്പോൾ വിവരങ്ങൾ പുറന്തള്ളപ്പെടരുത്': പിണറായി വിജയൻ - CM PINARAYI VIJAYAN ON KUWJ MEETING

60-ാമത് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം കൊച്ചിയിൽ നടന്നു. മാധ്യമങ്ങൾ വിമർശിക്കാൻ വ്യഗ്രതപ്പെടുമ്പോൾ അംഗീകരിക്കേണ്ടവരെ അംഗീകരിക്കാൻ മടി കാണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

കേരള പത്രപ്രവർത്തക യൂണിയൻ  KUWJ MEETING AT ERNAKULAM  കെയുഡബ്യുജെ സംസ്ഥാന സമ്മേളനം  CM PINARAYI VIJAYAN
CM Pinarayi Vijayan Inaugurated 60th KUWJ Meeting at Ernakulam (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 19, 2024, 3:44 PM IST

എറണാകുളം: മാധ്യമങ്ങൾ വിവാദങ്ങളുടെ പിറകേ പോകുമ്പോൾ വിവരങ്ങൾ പുറന്തള്ളപ്പെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സമൂഹത്തെ പുനർനിർമ്മിക്കാൻ കഴിയുന്നത് മാധ്യമങ്ങൾക്കാണ്. നീതിയുക്തമായ മാധ്യമപ്രവർത്തനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി. വികസനത്തിൻ്റെ വാർത്തകൾ മലയാള മാധ്യമങ്ങൾ കാണുന്നില്ലായെന്ന ആക്ഷേപം പരിശോധിക്കണം. എല്ലാവരെയും വിമർശിക്കാൻ വ്യഗ്രതപ്പെടുമ്പോൾ അംഗീകരിക്കേണ്ടവരെ അംഗീകരിക്കാനും മടി കാണിക്കരുത്.

കേരള പത്രപ്രവർത്തക യൂണിയൻ  KUWJ MEETING AT ERNAKULAM  കെയുഡബ്യുജെ സംസ്ഥാന സമ്മേളനം  CM PINARAYI VIJAYAN
മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു. (ETV Bharat)

വിവാദ വ്യവസായമായി മാധ്യമപ്രവർത്തനം കൂപ്പുകുത്തുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ഉണ്ടാകണം. തങ്ങൾ വിമർശനാതീതരാണ് എന്ന ചിന്ത വളരരുത്. വിമർശനങ്ങളെ വേട്ടയാടലുകളായി ചിത്രീകരിക്കാനുള്ള വ്യഗ്രത പാടില്ല.

എന്നാൽ യഥാർത്ഥ വേട്ടയാടലുകൾ കാണാതെ മാധ്യമങ്ങൾക്ക് തിമിരം ബാധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. ഓരോ വാർത്തയും എത്ര ആഴത്തിൽ പരിശോധിക്കുന്നുണ്ട് എന്ന് നോക്കണം. നാടിനെ മുന്നോട്ട് നയിക്കുന്നതിൽ ആദ്യകാല മാധ്യമപ്രവർത്തകർ ത്യാഗോജ്വല ജീവിതമാണ് നയിച്ചത്.

പഴയകാല ചരിത്രം നാം ഓർക്കണം. കേവലം കേട്ടെഴുത്ത് മാത്രമായി മാധ്യമപ്രവർത്തനം ചുരുങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാഴ്‌ച തുടങ്ങിയ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേനം ഇന്ന് (ഒക്‌ടോബർ 19) വൈകുന്നേരം സമാപിക്കും. സമാപന സംഗമം ഹൈക്കോടതി ജഡ്‌ജി ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Also Read: 'സത്യസന്ധമായി പ്രവർത്തിച്ച് വിജയം കൊയ്യും'; ചേലക്കരയില്‍ പ്രചാരണം കൊഴുപ്പിച്ച് യുആര്‍ പ്രദീപ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.