ETV Bharat / state

സമഗ്ര അന്വേഷണം നടന്നിട്ടുണ്ട്‌, പ്രത്യേക സ്‌ക്വാഡിന്‍റെ ആവശ്യമില്ല; ഡോ. വന്ദന ദാസ്‌ കൊലപാതക കേസില്‍ മുഖ്യമന്ത്രി - ഡോ വന്ദന ദാസ്‌ കൊലപാതകം

ഡോ. വന്ദന ദാസ്‌ കൊലപാതക കേസില്‍ അന്വേഷണം തൃപ്‌തികരമായതിനാലും മറ്റു കാരണങ്ങള്‍ കണ്ടെത്താനാകാത്തതിനാലുമാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് അനുമതി നല്‍കാത്തതെന്ന്‌ മുഖ്യമന്ത്രി.

CM Pinarayi Vijayan  Dr Vandana Das murder case  Mons Joseph  ഡോ വന്ദന ദാസ്‌ കൊലപാതകം  സമഗ്ര അന്വേഷണം നടന്നു മുഖ്യമന്ത്രി
CM Pinarayi Vijayan
author img

By ETV Bharat Kerala Team

Published : Feb 14, 2024, 3:40 PM IST

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ (Dr. Vandana Das Murder Case) നടന്നത് സമഗ്രമായ അന്വേഷണമാണെന്നും ഒരു പ്രത്യേക സ്‌ക്വാഡിന്‍റേയും അന്വേഷണം ഇനി ഈ കേസില്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ മോന്‍സ് ജോസഫിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേസുമായി ബന്ധപ്പെട്ട് പൊലീസ് ചെയ്യേണ്ട നടപടികള്‍ ഒരു കാലതാമസവും ഇല്ലാതെ ചെയ്‌തിരുന്നു. അന്വേഷണം തൃപ്‌തികരമായതിനാലും മറ്റു കാരണങ്ങള്‍ കണ്ടെത്താനാകാത്തതിനാലുമാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് അനുമതി നല്‍കാത്തത്. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി 21/09/2023 ന് സര്‍ക്കാര്‍ സമഗ്രമായ മെഡിക്കോ ലീഗോ പ്രോട്ടോകോള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഡോ. വന്ദന ദാസിനെ ഉടന്‍ തന്നെ പൊലീസ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. ഡോ. വന്ദന ദാസ് പഠിച്ചിരുന്ന മെഡിക്കല്‍ കോളജ് മേധാവിയടക്കമുള്ള ഡോക്‌ടര്‍മാരുടെയും സഹപാഠികളുടെയും അഭിപ്രായപ്രകാരമാണ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍റെ സേവനമുള്‍പ്പെടെ വിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്നതിന് ഡോ. വന്ദന ദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എത്രയും വേഗം ചികിത്സ നല്‍കാനുള്ള ഇടപെടലാണ് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 12/02/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. സംഭവ സ്ഥലത്തുവെച്ച് പിടിയിലായ പ്രതിയെ കോടതി റിമാന്‍റ്‌ ചെയ്‌തു. തുടര്‍ന്ന് കേസില്‍ സമഗ്രമായ അന്വേഷണം ഉറപ്പാക്കുന്നതിന് കേസന്വേഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. വ്യക്തമായ തെളിവുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കാര്യക്ഷമമായും സമയബന്ധിതമായും അന്വേഷണം പൂര്‍ത്തിയാക്കിയാണ് കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇതിനിടെയാണ് ഡോ. വന്ദന ദാസിന്‍റെ മാതാപിതാക്കള്‍, കേസന്വേഷണം തൃപ്‌തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട്, ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. ഇതിനോടകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനാലും മറ്റ് പ്രത്യേക കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാലും ബഹു. കേരള ഹൈക്കോടതി ഹര്‍ജി നിരസിച്ചിട്ടുണ്ട്.

ആ ഹൈക്കോടതി നിലപാടിനൊപ്പമല്ലാതെ ഗവണ്‍മെന്‍റ്‌ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പറയുന്ന അംഗം എന്തടിസ്ഥാനത്തിലാണ് ഉത്തരവിടുക എന്നും പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.