ETV Bharat / state

ദുരിതാശ്വാസ നിധിക്കെതിരെ കുപ്രചാരണമെന്ന് മുഖ്യമന്ത്രി; എല്ലാം സുതാര്യം, ഇതുവരെ ലഭിച്ചത് 53.98 കോടി - CM Pinarayi Vijayan On CMDRF Fund - CM PINARAYI VIJAYAN ON CMDRF FUND

ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് മുഖ്യമന്ത്രി. ഈ പ്രചാരണത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരുമുണ്ട്. അവര്‍ യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

CM PINARAYI VIJAYAN  WAYANAD LANDSLIDE  CM CLARIFIES CMDRF FUND FACTS  LATEST NEWS IN MALAYALAM
CM Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 6, 2024, 9:00 PM IST

ദുരിതാശ്വാസ നിധിക്കെതിരെ കുപ്രചരണമെന്ന് മുഖ്യമന്ത്രി (ETV Bharat)

തിരുവനന്തപുരം: ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ നടത്തുന്ന കുപ്രചാരണം നാടിതുവരെ സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും ദാരുണമായ ദുരന്തത്തില്‍ നിന്ന് കരകയറുന്നതിന് അങ്ങേയറ്റം പ്രതിലോമകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രചാരണത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരുമുണ്ട്. അവര്‍ യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിയണമെന്ന് ദുരിതാശ്വാസ നിധിയെ കുറിച്ച് വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. സീനിയര്‍ ഐഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ വരുന്നത്. നിലവില്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രവീന്ദ്രകുമാര്‍ അഗര്‍വാള്‍ ആണ് ഈ ഫണ്ടിന്‍റെ ചുമതലക്കാരന്‍.

ദുരിതാശ്വാസ നിധിയിലേക്ക് അടയ്‌ക്കുന്ന സംഭാവനകള്‍ എസ്ബിഐയുടെ തിരുവനന്തപുരം സിറ്റി മെയിന്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റ് പ്രധാന ബാങ്കുകളിലുള്ള പൂള്‍ അക്കൗണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നത്. ഈ അക്കൗണ്ടുകള്‍ വഴിയുള്ള ബാങ്ക് ട്രാന്‍സ്‌ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുക. ദുരിതാശ്വാസ നിധിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ സുഗമമായ നടത്തിപ്പിനാണ് പൂള്‍ അക്കൗണ്ടുകള്‍ സൃഷ്‌ടിച്ചത്. ധനകാര്യ സെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഫണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ല.

റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്‌മിനിസ്‌ട്രേഷന്‍ നിര്‍വഹിക്കുന്നത്. അതായത് ധനകാര്യ സെക്രട്ടറിക്ക് സ്വന്തം താൽപര്യ പ്രകാരം ദുരിതാശ്വാസ നിധിയില്‍ നിന്നും പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ലെന്നര്‍ത്ഥം. ഈ അക്കൗണ്ടുകള്‍ വഴിയുള്ള ധനകാര്യ കൈമാറ്റം റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമേ സാധിക്കുകയുളളൂ.

കലക്‌ടര്‍ക്ക് അനുവദിക്കാവുന്ന തുക, റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക, റവന്യൂ മന്ത്രിക്ക് അനുവദിക്കാവുന്ന തുക, മുഖ്യമന്ത്രിക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭയ്ക്കാണ് അധികാരം.

ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുന്നതാണ്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യുന്ന അക്കൗണ്ട് ആണിത്. അക്കൗണ്ട് ജനറല്‍ ഓഫീസിന്‍റെ ഓഡിറ്റ് വിഭാഗം ദുരിതാശ്വാസ നിധിയുടെ ഏപ്രില്‍ ഒന്ന് 2016 മുതല്‍ 31 ഓഗസ്‌റ്റ് 2019 വരെയുള്ള ഓഡിറ്റ് പൂര്‍ത്തിയാക്കി. ഒരു ക്രമക്കേടുകള്‍ ഇതില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നുള്ള റിപ്പോര്‍ട്ട് നല്‍കിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരിതാശ്വാസ നിധിയുടെ വരവ്, ചിലവ് കണക്കുകള്‍ പരിശോധിക്കാന്‍ നിയമസഭയ്‌ക്കും അധികാരവുമുണ്ട്. ഇത്രയും സുതാര്യമായ ഒരു സംവിധാനത്തെയാണ് വ്യാജപ്രചരണം നടത്തി മോശമായി ചിത്രീകരിക്കുന്നത്. അനേകം പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ചവരാണ് നാമെന്നും സങ്കുചിതവും പ്രതിലോമപരവുമായ ഈ പ്രചരണത്തെയും നമ്മുടെ നാട് മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കെഎസ്എഫ്ഇ ക്ക് ലാപ്‌ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചുവെന്ന്. സോഷ്യല്‍ മീഡിയ വഴി നടക്കുന്നത് തികച്ചും വ്യാജമാണന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 53.98 കോടി രൂപ യാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓഗസ്‌റ്റ് 5 ന് വൈകിട്ട് 3 മണിവരെ മുഖയമന്ത്രിയുടെ ദുരിതസാശ്വാസ നിധിയിലേക്ക് 53.98 കോടി രൂപയാണ് (53,98,52,942) ലഭിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസത്തെ വേതനം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും അത് ഒറ്റത്തവണയായോ അടുത്ത മാസം ഒരു ഗഡുവും അതിനടുത്ത രണ്ടു മാസങ്ങളിലായി രണ്ടു ദിവസത്തെ ശമ്പളവും നല്‍കാമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Also Read: സങ്കുചിത താൽപര്യങ്ങള്‍ക്കു വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരം; കേന്ദ്ര വനം മന്ത്രിക്കെതിരെ മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.