ETV Bharat / state

മലപ്പുറം ജില്ലയിലെ കേസുകളില്‍ മുസ്ലീം ലീഗ് അസത്യം പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി;പി ജയരാജൻ്റെ പുസ്‌തകം പ്രകാശനം ചെയ്‌തു - PINARAYI VIJAYAN RELEASING BOOK

സിപിഎം നേതാവ് പി ജയരാജൻ്റെ പുസ്‌തകം പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

PINARAYI VIJAYAN BOOK RELEASE  P JAYARAJAN BOOK  പി ജയരാജൻ്റെ പുസ്‌തകം  രാഷ്ട്രീയ ഇസ്ലാം
book releasing ceremony of cpm leader p jayarajan (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 26, 2024, 6:57 PM IST

Updated : Oct 26, 2024, 7:58 PM IST

കോഴിക്കോട്: മലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട് ലീഗ് അസത്യം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത്‌ കൂടുതൽ കേസ് ഉണ്ടെന്ന് എവിടെയും ആരും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശരിയല്ലാത്തത് പ്രചരിപ്പിച്ച് മലപ്പുറത്തെ അപകീർത്തിപ്പെടുത്തുകയാണ് ലീഗ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിപിഎം നേതാവ് പി ജയരാജൻ്റെ 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്‌തകം പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ലീഗിനെയും ജമാ അത്തെ ഇസ്ലാമിയെയും ഒരേ കണ്ണ് കൊണ്ടു കാണരുത്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്. ലീഗ് റിഫോമിസ്റ്റ് പ്രസ്ഥാനവും. ലീഗിന് ഇന്ത്യക്ക് പുറത്ത് സഖ്യം ഇല്ല. ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധമുണ്ട്.

പി ജയരാജന്‍റെ പുസ്‌തകം പ്രകാശനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍ (ETV Bharat)

ജമാ അത്തെ ഇസ്ലാമിക് വേണ്ടത് ഇസ്ലാമിക സാർവ്വ ദേശീയതയാണ്. ലീഗിന് അങ്ങനെ അല്ല. ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ തൂവൽ പക്ഷികളാണ്. ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടു കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അബ്‌ദുൾ നാസർ മഅ്ദനി തീവ്രവാദ ചിന്ത വളർത്തിയെന്ന് പുസ്‌തകത്തിൽ പരാമർശമുണ്ടായിരുന്നു. മഅ്ദനിയിലൂടെ യുവാക്കാൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു‌. ബാബറി മസ്‌ജിദിന്‍റെ തകർച്ചക്ക് ശേഷമുളള മഅ്ദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്നും പി.ജയരാജൻ പുസ്‌തകത്തിലൂടെ പറഞ്ഞിരുന്നു.

മഅ്ദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധ ശേഖരവും പരിശീലനവും നൽകിയെന്ന ​ഗുരുതരമായ ആരോപണവും പുസ്‌തകത്തിലുണ്ട്. എന്നാൽ ഇതേ കുറിച്ച് പിണറായി വിജയൻ പ്രതികരിച്ചില്ല.

പുസ്‌തക രചയിതാവിന് അദ്ദേഹത്തിന്‍റേതായ അഭിപ്രായങ്ങൾ ഉണ്ടാകും. പ്രസ്ഥാനത്തിന്‍റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നും വ്യക്തിപരമായ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്‌തകം പ്രകാശനം ചെയ്യാവൂ എന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ജയരാജന്‍റെ വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ വീക്ഷണം ആണ്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും പിണറായി വിജയൻ ആമുഖമായി പറഞ്ഞു.

പി ജയരാജന്‍റെ പുസ്‌തകത്തില്‍ പിഡിപി പ്രതിഷേധം

പിഡിപി പ്രതിഷേധം (ETV Bharat)

കോഴിക്കോട്: പി ജയരാജന്‍ രചിച്ച 'കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്‌തകം കത്തിച്ച് പിഡിപി പ്രവർത്തകർ പ്രതിഷേധം നടത്തി. കോഴിക്കോട് ജയരാജന്‍റെ പുസ്‌തക പ്രകാശനം നടക്കുന്ന സമയം കുരിശുപള്ളിക്ക് സമീപത്താണ് പി ഡി പി പ്രതിഷേധിച്ചത്. മഅ്ദ‌നി യുവാക്കളില്‍ തീവ്രവാദ ചിന്ത വളര്‍ത്തിയെന്ന പി ജയരാജന്‍റെ പുസ്‌തകത്തിലെ പരാമര്‍ശത്തിന് എതിരെയായിരുന്നു പ്രതിഷേധം.

Also Read: 'പിണറായി സംഘപരിവാറിന് വിഷമമുള്ള ഒരു കാര്യവും ചെയ്യില്ല' :വിഡി സതീശൻ

Last Updated : Oct 26, 2024, 7:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.