ETV Bharat / state

'വൈദ്യശാസ്ത്ര ലോകത്തിന് കേരളം നല്‍കിയ മഹത്തായ സംഭാവനയാണ് ഡോ. എംഎസ് വല്യത്താന്‍' - മുഖ്യമന്ത്രി - Tribute To MS Valiathan

author img

By ETV Bharat Kerala Team

Published : Jul 18, 2024, 11:45 AM IST

ഡോ.എംഎസ് വല്യത്താനെ അനുസ്‌മരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

CM OPPOSITION LEADER CONDOLES  ഡോ എം എസ് വല്യത്താന്‍  V D SATHEESAN  PINARAYI VIJAYAN
വി ഡി സതീശന്‍, പിണറായി വിജയന്‍ (ETV Bharat)

തിരുവനന്തപുരം: വൈദ്യശാസ്ത്ര ലോകത്തിന് കേരളം നല്‍കിയ മഹത്തായ സംഭാവനയാണ് ഡോ. എംഎസ് വല്യത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്ര ചികിത്സ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോയ ജനകീയ ഭിഷഗ്വരനായിരുന്നു അദ്ദേഹം. ആധുനിക വൈദ്യശാസ്ത്രത്തില്‍ അവഗാഹം ഉണ്ടായിരിക്കെത്തന്നെ ആയുര്‍വേദ വൈദ്യശാസ്ത്രം പഠിക്കാനും അതില്‍കൂടി ഗവേഷണം നടത്താനും ഡോ. എം എസ് വല്യത്താന്‍ നടത്തിയ ശ്രമങ്ങള്‍ സമൂഹത്തിന്‍റെ പൊതുവായ ആരോഗ്യ പരിരക്ഷാരംഗത്തിന്‍റെ സാധ്യതകളെല്ലാം വിനിയോഗിക്കേണ്ടതുണ്ട് എന്ന നിശ്ചയത്തിന്‍റെ അടിസ്ഥാനത്തിലുള്ളതായിരുന്നു.

നേതൃത്വ പദവിയില്‍ ഇരുന്ന് ശ്രീചിത്തിര തിരുനാള്‍ ആശുപത്രിയെ ഉത്തരോത്തരം വളര്‍ത്തിയ വ്യക്തിയായിരുന്നു.
ഹൃദയ സംബന്ധമായ ചികിത്സയ്ക്കാവശ്യമായ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും വികസിപ്പിച്ചു. ഡിസ്‌പോസിബിള്‍ ബ്ലഡ് ബാഗ്, തദ്ദേശീയമായി കുറഞ്ഞ ചെലവില്‍ ഹൃദയവാല്‍വ് എന്നിവ വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന് നേതൃത്വപരമായ പങ്കുണ്ടായിരുന്നു.
പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയവ മുതല്‍ അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമടക്കമുള്ള അംഗീകാരങ്ങള്‍ വരെ അദ്ദേഹത്തെ തേടിയെത്തി. മണിപ്പാലിലടക്കം അദ്ദേഹം നടത്തിയ സേവനങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും വല്യത്താന്‍റെ മരണത്തില്‍ അനുശോചനം അറിയിച്ചു. ഹൃദയ ചികിത്സാരംഗത്ത് തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനെ കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും അഭിമാന സ്ഥാപനമാക്കി വളര്‍ത്തിയെടുത്ത പ്രതിഭാശാലിയായ ഭിഷഗ്വരനായിരുന്നു ഡോ. എം.എസ് വല്യത്താനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
വിദേശത്ത് നിന്ന് വന്‍ തുകയ്ക്ക് എത്തിച്ചിരുന്ന കൃത്രിമ വാല്‍വുകള്‍ ഡോ വല്യത്താന്‍റെ നേതൃത്വത്തില്‍ കുറഞ്ഞ ചെലവില്‍ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിക്കാന്‍ സാധിച്ചത് കേരളത്തിലെയും ഇന്ത്യയിലെയും ആതുരസേവനരംഗത്തെ അധുനീകവത്ക്കരണത്തിലേക്ക് നയിച്ചതിന്‍റെ തുടക്കമായിരുന്നു.

ശ്രീചിത്രയില്‍ വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയവാല്‍വ് ഒരു ലക്ഷത്തിലധികം രോഗികള്‍ക്കാണ് പുതുജീവന്‍ പകര്‍ന്നത്. ഡോ വല്യത്താന്‍റെ പരിശ്രമഫലമായാണ് രക്തബാഗുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാനും ശ്രീചിത്രയ്ക്ക് സാധിച്ചത്. ഇരുപതുവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ശ്രീചിത്രയെ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ആരോഗ്യ ശാസ്ത്ര ഗവേഷണ കേന്ദ്രമാക്കി മാറ്റാന്‍ ഡോ. വല്യത്താന് സാധിച്ചു.
ആയുര്‍വേദ പൈതൃകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഗവേഷണ പഠനങ്ങളും അതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളും കാലാതീതമായ സമഗ്ര റഫറന്‍സുകളാണ്. ആയുര്‍വേദവും അലോപ്പതിയും സമന്വയിപ്പിക്കുന്നതിന്‍റെ സാധ്യതകള്‍ ശാസ്ത്രീയ അടിത്തറയോടെ വിശദീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ലോകത്തെ പ്രശസ്‌തമായ പല സര്‍വകലാശാലകളും ആദരിച്ചിട്ടുള്ള ഡോ. എംഎസ് വല്യത്താന്‍ കേരളത്തെയും മലയാളികളെ സംബന്ധിച്ചടുത്തോളം അഭിമാനത്തിന്‍റെ പ്രതീകമായിരുന്നു. കോഴിക്കോട് കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആരംഭിക്കാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിലിനു കീഴില്‍ വിവിധ സ്ഥാപനങ്ങളെ ഏകീകരിക്കാനും അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ മറക്കാനാകില്ല. ഡോ. എം.എസ് വല്യത്താന്‍റെ വിയോഗം രാജ്യത്തിന്‍റെ ആരോഗ്യ വൈജ്ഞാനിക മേഖലയ്ക്ക് തീരാനഷ്‌ടമാണെന്ന് സതീശന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Also Read: ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു; വിടവാങ്ങിയത് വിഖ്യാത ഹൃദയശസ്‌ത്രക്രിയ വിദഗ്‌ധൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.