ETV Bharat / state

തൊണ്ട വേദന; അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി പോയി, മുങ്ങിയെന്ന് പ്രതിപക്ഷം

നിയമസഭയിലെ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കാതെ മടങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യോത്തര വേളയില്‍ സംസാരിച്ചതിന് ശേഷമാണ് സഭ വിട്ടത്. തൊണ്ടയില്‍ അണുബാധയാണ് കാരണമെന്ന് സ്‌പീക്കര്‍.

author img

By ETV Bharat Kerala Team

Published : 4 hours ago

എഡിജിപി എംആർ അജിത് കുമാർ  ADGP RSS MEETING  Adjournment Motion On ADGP RSS Meet  CM Absent During Adjournment Motion
Kerala Assembly session (ETV Bharat)

തിരുവനന്തപുരം: എഡിജിപി-ആര്‍എസ്‌എസ് കൂടിക്കാഴ്‌ചയില്‍ പ്രതിപക്ഷം നോട്ടിസ് നല്‍കിയ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭ വിട്ടത് വിവാദമായി. രാവിലെ നിയമസഭ ആരംഭിച്ചത് മുതല്‍ നിയമസഭയിലുണ്ടായിരിക്കുകയും ചോദ്യത്തോര വേളയിലും സബ്‌മിഷനും ശ്രദ്ധക്ഷണിക്കലും നടക്കുമ്പോള്‍ മറുപടി പറയുകയും ചെയ്‌ത മുഖ്യമന്ത്രിയാണ് അടിയന്തര പ്രമേയ ചര്‍ച്ച ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് സഭ വിട്ടത്. മുഖ്യമന്ത്രിക്ക് തൊണ്ട വേദനയായതിനാല്‍ ഡോക്‌ടര്‍മാര്‍ വോയ്‌സ് റെസ്റ്റ് നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും അതിനാലാണ് മുഖ്യമന്ത്രി പോയതെന്ന് ചെയറിനെ അറിയിച്ചതായി സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു.

എന്നാല്‍ എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്‌ചയ്‌ക്ക് വ്യക്തമായ ഉത്തരം നല്‍കാനില്ലാത്തതിനാല്‍ മുഖ്യമന്ത്രി മുങ്ങിയതാണെന്ന് പ്രതിപക്ഷം പരിഹസിച്ചു. മണ്ണാര്‍ക്കാട് എംഎല്‍എ മുസ്‌ലിം ലീഗിലെ എന്‍ ഷംസുദ്ദീനാണ് എഡിജിപി എംആര്‍ അജിത് കുമാറും ആര്‍എസ്‌എസ് നേതാക്കളും തമ്മില്‍ നടത്തിയ ഗൂഢാലോചന സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശൂന്യവേളയില്‍ നോട്ടിസ് പരിഗണിച്ച സ്‌പീക്കര്‍ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാമെന്ന് പ്രതിപക്ഷത്തെ അറിയിച്ചു. ഇതിനായി ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണിക്കൂര്‍ നീക്കി വയ്ക്കുകയും ചെയ്‌തു. ചര്‍ച്ചയില്‍ സ്വാഭാവികമായും മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുമെന്ന കാര്യം ഉറപ്പായിരുന്നു.

ചര്‍ച്ചയ്‌ക്കൊടുവില്‍ ആഭ്യന്തരത്തിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതിനെല്ലാം മറുപടി നല്‍കേണ്ടതുമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ചര്‍ച്ച ഒഴിവാക്കി മുഖ്യമന്ത്രി സഭയില്‍ നിന്ന് പുറത്തുപോകുകയായിരുന്നു. ഇത് വലിയ ആക്ഷേപമായി പ്രതിപക്ഷം സഭയ്ക്ക് പുറത്തുയര്‍ത്തുമെന്നതും തീര്‍ച്ചയാണ്.

Also Read : നിയമസഭ കയ്യാങ്കളിയിൽ പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത്; എഡിജിപി-ആർഎസ്‌എസ് കൂടിക്കാഴ്‌ചയില്‍ സഭ നിർത്തിവച്ച് ചർച്ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.