ETV Bharat / state

കൊച്ചിയിൽ മേഘ വിസ്ഫോടനമെന്ന് സൂചന; ഒന്നര മണിക്കൂറിൽ പെയ്‌തത് 98 മില്ലി മീറ്റർ മഴ - HEAVY RAIN IN ERNAKULAM - HEAVY RAIN IN ERNAKULAM

കൊച്ചിയിലെ അതിശക്തമായ മഴയ്ക്ക് കാരണം മേഘ വിസ്ഫോടനമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. നിര്‍ത്താതെയുള്ള മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

ERNAKULAM NEWS  RAIN IN ERNAKULAM  HEAVY RAIN  CLOUD BURST
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 2:24 PM IST

Updated : May 28, 2024, 3:02 PM IST

കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയില്‍ (ETV Bharat)

എറണാകുളം: കൊച്ചിയിൽ അതിശക്തമായ മഴയ്ക്ക് കാരണം മേഘ വിസ്ഫോടനമെന്ന് സൂചന. കുസാറ്റിലെ മഴ മാപിനിയിൽ ഒന്നര മണിക്കൂറിൽ 98 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മേഘ വിസ്ഫോടനത്തിന് സമാനമായ മഴയാണ് ഇന്ന് കൊച്ചിയിൽ പെയ്‌തതെന്നാണ് കുസാറ്റിലെ കാലാവസ്ഥ വിദഗ്ദ്ധർ നൽകുന്ന വിവരം.

ശക്തമായ മഴയ്ക്ക് കാരണം മേഘവിസ്ഫോടനമായിരിക്കാമെന്നും അവർ അഭിപ്രായപ്പെട്ടു. ശക്തമായ മഴ ചെറിയ സമയത്തിനുള്ളിൽ ചെയ്‌തതോടെയാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായത്.

എന്താണ് മേഘ വിസ്ഫോടനം?

വളരെച്ചെറിയ സമയത്തിനുള്ളിൽ ഒരു ചെറിയ ഭൂ പ്രദേശത്തു അതിശക്തമായ മഴ പെയ്യുന്നതിനെയാണ് കാലാവസ്ഥ ശാസ്ത്രജ്ഞർ മേഘവിസ്ഫോടനം എന്ന് വിളിക്കുന്നത്. ഏതാനു മിനിറ്റുകൾമാത്രം നീളുന്ന ഈ വലിയ മഴ വെള്ളപ്പൊക്കങ്ങൾക്കും നാശനഷ്‌ടങ്ങൾക്കും കാരണമാകാറുണ്ട്.

കാറ്റിന്‍റെയും ഇടിയുടെയും പശ്ചാത്തലത്തിൽ മഴ ശക്തിപ്രാപിക്കുകയും ആ പ്രദേശത്തെയാകെ വെള്ളത്തിലാക്കുകയും ചെയ്യുന്ന പ്രതിഭാസം കൂടിയാണ് മേഘ വിസ്ഫോടനം. ഒരു മണിക്കൂറിൽ 100 മില്ലീമീറ്ററിൽക്കൂടുതൽ മഴ ഒരു പ്രദേശത്ത് ലഭിച്ചാല്‍, അതിനെയാണ് കാലാവസ്ഥ ശാസ്ത്രജ്ഞർ സാധാരണയായി മേഘ വിസ്ഫോടനം എന്ന് വിളിക്കുന്നത്.

മഴ ശക്തമായി തുടരുന്ന എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ഏഴ് മണി മുതൽ നിർത്താതെ പെയ്‌ത മഴയില്‍ നഗരത്തിലെ നിരവധി സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. കൊച്ചി ഇൻഫോ പാർക്കിൻ്റെ പ്രധാന കവാടത്തിന് മുന്നിലെ റോഡ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. ഇതോടെ ശക്തമായ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടത്. ഇൻഫോപാർക്കിലെത്തിയ ജീവനക്കാർ ഓഫീസുകളിലേക്ക് പ്രവേശിക്കാൻ ഏറെ ബുദ്ധിമുട്ടുകയായിരുന്നു.

ആലുവ ഇടപ്പള്ളി റോഡ്, സഹോദരൻ അയ്യപ്പൻ റോഡ്, പനമ്പിള്ളിനഗർ, കെഎസ്ആർടിസി സ്‌റ്റാന്‍ഡ്‌, കലൂർ ആസാദ് റോഡ്, സ്‌റ്റേഡിയം ലിങ്ക് റോഡ് തുടങ്ങി നഗരത്തിൻ്റെ പല ഭാഗങ്ങളിലെയും റോഡുകൾ വെള്ളത്തിനടിയിലായി. ഇടപ്പള്ളി ദേശീയ പാതയിൽ വെള്ളമുയർന്നതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലെ ചില വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറിയിട്ടുണ്ട്. റോഡുകളിലെ വെള്ളക്കെട്ട് ശക്തമായ ഗതാഗത കുരുക്കിന് കാരണമായി. പല റോഡുകളിലും വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.

ALSO READ: തെക്കന്‍ ജില്ലകളില്‍ മഴ തുടരും, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്കും, കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കാത്തതാണ് വേനൽ മഴയിൽ തന്നെ നഗരം വെള്ളത്തിൽ മുങ്ങാൻ കാരണമായതെന്നാണ് വിമർശനം ഉയരുന്നത്.

ബ്രേക്ക് ത്രു പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലൂടെ കടന്ന് പോവുന്ന മുല്ലശ്ശേരി കനാലിൻ്റെ നവീകരണ പ്രവർത്തനം ഒരു വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണം. എറണാകുളം ജില്ലയുടെ കിഴക്ക് മലയോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മഴപെയ്യുന്നുണ്ട്.

Last Updated : May 28, 2024, 3:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.