ETV Bharat / state

ബസിലെ സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കം; ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി - CLASH BETWEEN PRIVATE BUS EMPLOYEES

ബസിൻ്റെ പിന്‍സീറ്റിൽ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ ഷഹീർ ആക്രമിക്കുകയായിരുന്നു.

BUS DRIVER ATTACKED  KOZHIKODE  ബസിലെ ഡ്രൈവറുടെ തലയ്ക്കടിച്ചു  LOCAL NEWS
PK Shaheer (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 5, 2024, 1:39 PM IST

സിസിടിവി ദൃശ്യം (ETV Bharat)

കോഴിക്കോട് : സ്വകാര്യ ബസിൽ സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബസ് ജീവനക്കാരൻ മറ്റൊരു ബസിലെ ഡ്രൈവറുടെ തലയ്ക്കടിച്ചു. കോട്ടക്കൽ നൗഷാദ് ആണ് ആക്രമണത്തിനിരയായത്. നിര്‍ത്തിയിട്ട ബസിൽ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ മറ്റൊരു ബസിലെ ജീവനക്കാരനായ കണ്ണൂര്‍ മമ്പറം കുണ്ടത്തില്‍ പികെ ഷഹീര്‍ ആക്രമിക്കുകയായിരുന്നു. ഇന്നലെ (സെപ്‌റ്റംബർ 04) രാവിലെയാണ് സംഭവം.

ബസ് സർവീസ് കഴിഞ്ഞ് രാവിലെ 6.45ന് വടകരയിൽ നിന്ന് പുറപ്പെട്ട ബസ് എട്ടരയോടെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെത്തിച്ചേർന്നു. ബസിൻ്റെ പിന്‍സീറ്റിൽ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ ഷഹീർ ആക്രമിക്കുകയായിരുന്നു. മറ്റ് ബസുകളിലെ ജീവനക്കാരെത്തി ഷഹീറിനെ തടഞ്ഞെങ്കിലും ഇതിനിടയില്‍ ജാക്കി ലിവര്‍ എടുത്ത് നൗഷാദിൻ്റെ തലയ്ക്ക് അടിച്ചു.

നൗഷാദ് ഓടിച്ചിരുന്ന ബസ് മറ്റൊരു ബസിൻ്റെ മുന്നിൽ വന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. സംഭവത്തില്‍ ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Also Read: ബസ്‌ മോഷ്‌ടിച്ച് കടത്തുന്നതിനിടെ അപകടം; വാഹനം ഉപേക്ഷിച്ച് കടന്ന് മോഷ്‌ടാവ്, അന്വേഷണം ആരംഭിച്ച് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.