ETV Bharat / state

കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പിൽ നിന്ന് വീണ് മരിച്ചു - ACCIDENT DEATH IN PATHANAMTHITTA - ACCIDENT DEATH IN PATHANAMTHITTA

കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങുന്ന വഴി സിഐടിയു പ്രവർത്തകൻ റെജി ജീപ്പിൽ നിന്ന് വീണ് മരിച്ചു.

ACCIDENT DEATH  CITU WORKER DIED  പത്തനംതിട്ട  കലാശക്കൊട്ട്
കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പിൽ നിന്ന് വീണ് മരിച്ചു
author img

By ETV Bharat Kerala Team

Published : Apr 25, 2024, 8:52 AM IST

പത്തനംതിട്ട : കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പിൽ നിന്ന് വീണ് മരിച്ചു. കോന്നി പൂങ്കാവ് ചാവരുകുന്ന് പ്ലാവിളചരുവില്‍ പുത്തന്‍വീട്ടില്‍ റെജി (52) ആണ് മരിച്ചത്. കോന്നിയില്‍ കൊട്ടിക്കലാശം കഴിഞ്ഞ് റെജിയും സംഘവും ജീപ്പിൽ മടങ്ങും വഴി കോന്നി - പൂങ്കാവ് റോഡില്‍ അമ്മൂമ്മത്തോടിന് സമീപമാണ് അപകടം.

ബുധൻ വൈകിട്ട് 7 മണിയോടെ ആണ് സംഭവം. ജീപ്പില്‍ നിന്ന് റോഡിലേക്ക് വീണ റെജിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു. വള്ളിക്കോട് - കോട്ടയത്ത്‌ ചുമട്ടു തൊഴിലാളിയാണ് മരിച്ച റെജി. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.

ALSO READ : ആസിഡ് ആക്രമണം : കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.