ETV Bharat / state

പയ്യോളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥികള്‍ ആലുവയില്‍; തിരിച്ചറിഞ്ഞത് നാട്ടുകാര്‍ - FOUND CHILDREN MISSING FROM PAYYOLI

ചെരിച്ചില്‍ പള്ളിയില്‍ നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി. ആലുവയിൽ നിന്നാണ് 4 വിദ്യാര്‍ഥികളെ കണ്ടെത്തിയത്. നാട്ടുകാര്‍ കുട്ടികളെ തിരിച്ചറിഞ്ഞ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

4 CHILDREN MISSING FROM PAYYOLI  FOUND CHILDREN MISSING KOZHIKODE  കോഴിക്കോട് കുട്ടികളെ കാണാതായി  MALAYALAM LATEST NEWS
Police Station (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 10, 2024, 4:35 PM IST

കോഴിക്കോട് : പയ്യോളി ചെരിച്ചില്‍ പള്ളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ഥികളെ കണ്ടെത്തി. ആലുവയിൽ നിന്നാണ് കണ്ടെത്തിയത്. പള്ളിയില്‍ താമസിച്ച് പഠിക്കുന്ന നാല് വിദ്യാര്‍ഥികളെ ഇന്നലെ (ഒക്‌ടോബര്‍ 09) ആണ് കാണാതായത്.

പള്ളിക്കര വെളുത്താഴ മുഹമ്മദ് താഹ (15), പയ്യോളി അങ്ങാടി കാരായില്‍ പുത്തന്‍ കിണറ്റില്‍ റാസിഖ് (17), പയ്യോളി അങ്ങാടി പട്ടോണ ഫിനാന്‍ (15), വടകര ചോറോട് ഗേറ്റ് സിനാന്‍ (15) എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. ചെരിച്ചില്‍ പള്ളിയില്‍ താമസിച്ച് ഖുറാന്‍ പഠനവും സ്‌കൂള്‍ പഠനവും നടത്തിവരുന്ന വിദ്യാര്‍ഥികളാണ് നാല് പേരും. ഈ വിദ്യാര്‍ഥികളില്‍ ഒരാളുടെ രക്ഷിതാവിനെ ഇന്നലെ പള്ളിയിലേയ്ക്ക് വിളിപ്പിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പള്ളിയില്‍ നിന്നും ബാഗുകളുമെടുത്ത് പോയതെന്നാണ് ലഭിക്കുന്ന വിവരം. ഉസ്‌താദിന്‍റെ പരാതിയില്‍ ഇന്നലെ രാത്രി തന്നെ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ട്രെയിൻ മാർഗമാണ് കുട്ടികൾ പോയത്. ആലുവയിലെ കടവരാന്തയിൽ കിടന്നുറങ്ങുന്ന കുട്ടികളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞ് പൊലീസിൽ അറിയിക്കുകയായിരുന്നു.

Also Read: കപ്പലിൽ നിന്നും കാണാതായ മലയാളിക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചെന്ന് വിവരം; കുടുംബം ആശങ്കയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.