വയനാട് : രാഹുലിനെതിരെയും, കോൺഗ്രസിനെതിരെയുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോഴുള്ള അങ്കലാപ്പാണെന്ന് കെ സി വേണുഗോപാൽ. സിപിഎം എവിടെയാണ് ബിജെപിയെ എതിർക്കുന്നത്. കേരളത്തിലോ? അതിനിവിടെ ബിജെപി എവിടെയെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
ന്യായ് യാത്ര സമാപന ചടങ്ങിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും പങ്കെടുത്തു. പാടുകൂറ്റൻ സമ്മേളനമായിരുന്നു. നിർഭാഗ്യവശാൽ സിപിഎം വന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അവർക്ക് ആത്മാർത്ഥത ഇല്ല. രാഹുൽ ഗാന്ധിയും താനും ആദ്യമായാണോ മത്സരിക്കുന്നതെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
സിപിഎം ഇന്ത്യ മുന്നണിയെ ഉപയോഗിക്കുന്നത് തെരെഞ്ഞെടുപ്പിന് മാത്രമാണെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചു ഒന്നും മിണ്ടുന്നില്ലല്ലോ, രാഹുൽ അങ്ങനെ അല്ലല്ലോയെന്നും കെസി വേണുഗോപാൽ കൽപ്പറ്റയിൽ പറഞ്ഞു.