ETV Bharat / state

പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി - CM ORDERS VIGILANCE INQUIRY

അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. ചൂരൽമലയിലെ 5 ഓളം കുടുംബങ്ങൾക്ക് പുഴുവരിച്ച ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്‌തെന്നായിരുന്നു പരാതി.

VIGILANCE INQUIRY WAYANAD FOOD KIT  WAYANAND LANDSLIDE 2024  FOOD KIT CHOORALMALA COMPLAINT  CHOORALMALA REHABILITATION
Protest Followed By The Complaint Raised In Food Kit Distribution, Wayanad (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 8, 2024, 6:18 PM IST

തിരുവനന്തപുരം: ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. 5 ഓളം കുടുംബങ്ങൾക്ക് നൽകിയ ഭക്ഷ്യ കിറ്റുകള്‍ പുഴുവരിച്ച നിലയിലാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഉത്തരവിട്ടത്.

പഞ്ചായത്ത് വിതരണം ചെയ്‌തത് പഴയ സ്‌റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കണമെന്നും ഉത്തരവിലുണ്ട്. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. സംഭവത്തിൽ ഉത്തരവാദിത്വം വിതരണക്കാർക്കാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പ്രതികരിച്ചിരുന്നു. അരി നൽകിയത് റവന്യൂ വകുപ്പാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ പരസ്യ പ്രസ്‌താവനയും നടത്തി. ഇതിനിടെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് വിഷയത്തിൽ ഇടപെടുന്നത്.
Also Read:പാലക്കാട് പാതിരാ റെയ്‌ഡ്; കള്ളപ്പണ ആരോപണത്തിൽ കേസ് മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് നിയമോപദേശം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.