തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണം പിന്നീടെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ വിവിധ ഏജൻസികളുമായി കെ ഡിസ്‌ക് കരാർ ഒപ്പുവയ്ക്കുന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തോൽവിയിൽ മാധ്യമപ്രവർത്തകർ പ്രതികരണം തേടിയിരുന്നു. എന്നാൽ പിന്നീട് എന്ന് പറഞ്ഞ ശേഷം പിണറായി വിജയന്‍ മടങ്ങുകയായിരുന്നു.
ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് വിജയിക്കാനായത്. ജനവിധി അംഗീകരിക്കുന്നുവെന്നും തെറ്റുണ്ടെങ്കിൽ പരിശോധിച്ച് തിരുത്തുമെന്നുമായിരുന്നു എൽഡിഎഫിനേറ്റ തിരിച്ചടിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രതികരണം.
Also Read: കേരളത്തില്‍ ബിജെപി വിജയിച്ചത് ആപത്ത്; പത്തനംതിട്ടയിലെ തോൽവി അപ്രതീക്ഷിതം: തോമസ് ഐസക്