തിരുവനന്തപുരം : കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ഒൻപതാം നാൾ പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നവീൻ ബാബുവിൻ്റെ മരണം അതീവ ദുഃഖകരമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിപിഎം സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ വാർഷിക യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ഥലമാറ്റം പൂർണമായും ഓൺലൈൻ ആക്കും. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇതിനിടെ എഡിഎമ്മിൻ്റ മരണത്തിൽ കലക്‌ടർക്ക് എതിരായ അന്വേഷണ റിപ്പോർട്ട് ലാൻഡ് റവന്യു ജോയിറ്റ് കമ്മീഷണർ സർക്കാരിന് കൈമാറി. മന്ത്രിസഭ യോഗം ചേരുന്നതിന് മുന്നേയാണ് റിപ്പോർട്ട് കൈമാറിയത്. പിപി ദിവ്യയ്ക്കും, കലക്‌ടര്‍ക്കും എതിരെ ഗുരുതര കണ്ടെത്തെലുകൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
ALSO READ: സിപിഎം നവീൻ്റെ കുടുംബത്തോടൊപ്പം; പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ട് എന്ന വാദം തെറ്റെന്നും എംവി ഗോവിന്ദൻ
അതേസമയം ഒക്‌ടോബര്‍ 15-ന് പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സിലായിരുന്നു കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച അദ്ദേഹത്തിന് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചടങ്ങിലേക്ക് എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.